രണ്ടാം ഭാര്യ ഗര്‍ഭിണിയായതിന്റെ ആഘോഷത്തിനിടെ ആദ്യഭാര്യയുടെ എന്‍ട്രി, പിന്നാലെ തല്ലുമാല.. സംഭവം കണ്ണൂരില്‍
കണ്ണൂര്‍: രണ്ടാം ഭാര്യ ഗര്‍ഭിണിയായതിന്റെ ആഘോഷത്തിനിടെ എത്തിയ ആദ്യ ഭാര്യയുടെ വക ഭര്‍ത്താവിനും വീട്ടുകാര്‍ക്കും കൂട്ടത്തല്ല്. കണ്ണൂര്‍ പയ്യാമ്പലത്തെ മര്‍മ്മരം റിസോര്‍ട്ടിലാണ് സംഭവം. ഇരിക്കൂര്‍ പെരുവളത്ത് പറമ്പിലെ യുവാവാണ് രണ്ടാം ഭാര്യ ഗര്‍ഭിണിയായ സന്തോഷത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷത്തോടെ വിരുന്ന് സംഘടിപ്പിച്ചത്.
ഇത് അറിഞ്ഞെത്തിയ ആദ്യഭാര്യയും മാതാവും ചടങ്ങിനിടെ ബഹളുമുണ്ടാക്കുകയും ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. വാക്കേറ്റം കയ്യാങ്കളിയിലേക്കെത്തുമെന്ന് കണ്ടതോടെ റിസോര്‍ട്ട് ജീവനക്കാര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് വിവരം.

രണ്ടാം ഭാര്യ ഗര്‍ഭിണിയായതിന്റെ സന്തോഷത്തില്‍ ബന്ധുക്കള്‍ക്കായി ഒരുക്കിയ വിരുന്നില്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു ഭര്‍ത്താവ്. ഇതിനിടെയാണ് ഇരിക്കൂര്‍ ആയിപ്പുഴ സ്വദേശിയായ ആദ്യ ഭാര്യ യുവാവിന് അടുത്തേക്ക് എത്തിയത്. മാതാവിനും ചില ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു ആദ്യ ഭാര്യ റിസോര്‍ട്ടിലേക്കെത്തിയത്. ഭര്‍ത്താവിന്റെ അടുത്തെത്തിയ യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇവരുടെ ബന്ധുക്കളും ഭര്‍ത്താവിന്റെ ബന്ധുക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ആദ്യ ഭാര്യയെ നിയമപരമായി ഒഴിവാക്കാതായൊണ് യുവാവ് രണ്ടാം വിവാഹം കഴിച്ചത് എന്നാണ് യുവതി പറയുന്നത്. തന്നെ ഭര്‍ത്താവിന്റെ മാതാവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭര്‍തൃമാതാവ് ജമീല, ബന്ധുക്കളായ സമീറ, റസീന, ഖദീജ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
22 കാരിയായ ആയിപ്പുഴ സ്വദേശിനിയായ യുവതിക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ചടങ്ങില്‍ അതിക്രമിച്ച് കയറി ശല്യം ചെയ്തതിനാണ് യുവതിക്കും മാതാവിനും എതിരെ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെയാണ് സംഭവം നടക്കുന്നത്.












Click it and Unblock the Notifications