കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രിപ്പിൾ ലോക്ക് ഡൗൺ: കണ്ണൂരിലെ ബോട്ടുജെട്ടികളും പാലങ്ങളും അടച്ചു, റോഡിലിറങ്ങിയാൽ അറസ്റ്റെന്ന് ഐജി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പോലീസ് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ജനജീവിതം പൂർണമായി സ്തംഭിച്ചു. ജില്ലയിലേക്കുള്ള അതിർത്തി റോഡുകൾ ബുധനാഴ്ച്ച രാവിലെയോടെ പോലീസ് പൂർണമായി അടച്ചിട്ടിരുന്നു. ഇതിനോടൊപ്പം മുഴുവൻ പാലങ്ങളും ബോട്ടുജെട്ടിയും അടച്ചു. ഇതോടെ ജില്ലയിലേക്ക് ആളുകളെത്തുന്നതില്‍ കുറവു വന്നിട്ടുണ്ടെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ് അറിയിച്ചു.

ഒരു മാസത്തിനകം പതനം! കോണ്‍ഗ്രസിനെ ചതിച്ച ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപിയില്‍ എട്ടിന്റെ പണി! ഒരു മാസത്തിനകം പതനം! കോണ്‍ഗ്രസിനെ ചതിച്ച ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപിയില്‍ എട്ടിന്റെ പണി!

കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങൾ വ്യാപകമായി വാഹനങ്ങളുമായി നിരത്തിലിറങ്ങിയതോടെയാണ് പോലീസ് ലോക്ക്ഡൌൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചത്. നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് മാറ്റുകയെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 ഹോട്ട് സ്പോട്ടിൽ ഇറങ്ങിയാൽ ഉടൻ അറസ്റ്റ്

ഹോട്ട് സ്പോട്ടിൽ ഇറങ്ങിയാൽ ഉടൻ അറസ്റ്റ്

പൂര്‍ണ്ണമായും അടച്ച 18 ഹോട്ട്‌സ്‌പോട്ടുകളില്‍ ആളുകള്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. കഴിഞ്ഞ ദിവസം 373 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും കര്‍ശന നിലപാട് തുടരുമെന്നും ഐജി പറഞ്ഞു. പോലീസ് കര്‍ശന നടപടിയെടക്കുന്നു എന്ന് മനസിലായതോടെയാണ് ആളുകള്‍ വീട്ടിലിരിക്കാന്‍ തയ്യാറാകുന്നതെന്ന് ഐ ജി പറഞ്ഞു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രോഗവ്യാപനം തടയാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഹോട്ട്‌സ്‌പോട്ടുകളില്‍ ആളുകള്‍ പുറത്തേക്ക് വരാനും പുറത്തു നിന്നുള്ള ആളുകള്‍ അകത്തേക്ക് പോകാനും പാടില്ല. അവശ്യ സാധനങ്ങള്‍ ഫോണില്‍ ആവശ്യപ്പെട്ടാന്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

വിശപ്പടക്കാൻ കർണാടകത്തിൽ നിന്നുമെത്തുന്നത് കാൽനടയായി

വിശപ്പടക്കാൻ കർണാടകത്തിൽ നിന്നുമെത്തുന്നത് കാൽനടയായി


കര്‍ണാടകയില്‍ നിന്നും വനത്തിലെ ഊടു വഴികളില്‍ കൂടി മലയാളികള്‍കള്‍ കൂട്ടത്തോടെ കണ്ണൂരിലെത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. നിയമവിരുദ്ധമായെത്തിയ 36 പേരെ ഇരിട്ടിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. വനത്തിലൂടെ രാത്രി എത്തുന്നവരെ കണ്ടെത്തുക പ്രയാസകരമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് കര്‍ണാടകയില്‍ നിന്നെത്തിയ തൊഴിലാളികള്‍ പറയുന്നത്. ദുബൈയില്‍ നിന്നെത്തിയ എല്ലാ ആളുകളുടെയും അടക്കം അറുനൂറോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 346 പരിശോധനാ ഫലങ്ങളില്‍ നിന്നാണ് പുതുതായി 16 കേസുകള്‍ ഉണ്ടായത്. 214 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി വരാനുണ്ട്. ഇതോടെ കൊവിഡ് പ്രതിരോധത്തിന്റെ ആശ്വാസ ഘട്ടത്തിലേക്ക് കണ്ണൂര്‍ കടക്കുമെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും പ്രതീക്ഷിക്കുന്നത്.

 കൊവിഡ് സ്ഥിരീകരിച്ചതിൽ പത്തിൽ ഒൻപതും പ്രവാസികൾ

കൊവിഡ് സ്ഥിരീകരിച്ചതിൽ പത്തിൽ ഒൻപതും പ്രവാസികൾ

കഴിഞ്ഞ ചൊവ്വാഴ്ച്ച മാത്രം കണ്ണൂരില്‍ 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ശന ജാഗ്രതയാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ ജില്ലയില്‍ 10 പേര്‍ക്കു കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഇവരില്‍ ഒരാള്‍ അജ്മാനില്‍ നിന്നും എട്ടുപേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മാര്‍ച്ച് 18-ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെണ്ടയാട് സ്വദേശി (54), 19-ന് ഐഎക്‌സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പാത്തിപ്പാലം സ്വദേശി (30), ചെറുവാഞ്ചേരി സ്വദേശി (29), ഇതേ നമ്പര്‍ വിമാനത്തില്‍ മാര്‍ച്ച് 20-ന് കരിപ്പൂര്‍ വഴിയെത്തിയ പെരിങ്ങത്തൂര്‍ സ്വദേശി (25), മാര്‍ച്ച് 21-ന് ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചമ്പാട് സ്വദേശി (64), ഷാര്‍ജയില്‍ നിന്നുള്ള ഐഎക്സ് 746 വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ മുതിയങ്ങ സ്വദേശി (61), അജ്മാനില്‍ നിന്ന് ദുബൈ വഴി ഇകെ 566 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി (39), എ.ഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (54), ചെണ്ടയാട് സ്വദേശി (31) എന്നിവരാണ് ഗള്‍ഫില്‍ നിന്നെത്തിയ രോഗബാധിതര്‍. കോട്ടയം മലബാര്‍ സ്വദേശിയായ 32കാരിക്കാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായത്. 10 പേരും ഏപ്രില്‍ 18ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്. ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്ന് ആറുപേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒരാളും കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ജില്ലയില്‍ 4365 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 12 പേര്‍ ജില്ലാ ആശുപത്രിയിലും, മൂന്നുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും, 40 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും, 4263 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2342 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2128 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1774 എണ്ണം നെഗറ്റീവ് ആണ്. 214 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Recommended Video

cmsvideo
Tripple lockdown in kannur district,kerala | Oneindia Malayalam
 പന്ന്യന്നൂരിൽ പരിശോധനാ ഫലം നെഗറ്റിവ്

പന്ന്യന്നൂരിൽ പരിശോധനാ ഫലം നെഗറ്റിവ്


ഇതിനിടെ പാനൂരിന് ആശ്വാസമേകിക്കൊണ്ട് പന്ന്യന്നൂർ പഞ്ചായത്തിലെ അരയാക്കൂലിൽ കൊവിഡ് രോഗിയുമായി ഇടപെട്ടിട്ടുള്ളവരുടെതെല്ലാം പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. അരയാകുലിൽ രോഗബാധിതയായ യുവതിയുടെ അടുത്ത ബന്ധുക്കളായ 11 പേരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. യുവതിയുടെ അടുത്ത സുഹൃത്ത്, യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവർ, പലചരക്ക് കച്ചവടക്കാരൻ, സുഹൃത്ത് എന്നിവരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. യുവതി കഴിഞ്ഞ 13 ന് പാനൂർ നഗരത്തിൽ വെച്ച് ഇടപെഴകിയവരുടെ ലിസ്റ്റും പരിശോധിക്കുന്നുണ്ട്.ഇതിനിടെ കഴിഞ്ഞ ദിവസം പമ്പ്യന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കൊവിഡ് ബാധിച്ചത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇദ്ദേഹവുമായി നിരവധി വളണ്ടിയർമാരും ഇടപെഴകിയിട്ടുണ്ട്.

English summary
Kannur IG gave warning over tripple lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X