ലേലത്തിന് തയ്യാറാകാതെ സര്‍ക്കാര്‍; പുഴകളില്‍ അനധികൃത മണല്‍ വാരല്‍ രൂക്ഷം
കണ്ണൂര്‍: ജില്ലയിലെ പുഴകളില്‍ അനധികൃത മണല്‍ വാരല്‍ വ്യാപകമാകുന്നതായി പരാതി. പഴശ്ശി അണക്കെട്ടില്‍ ചേരുന്ന പുഴകളില്‍ നിന്ന് മണല്‍ ലേലം ചെയ്ത് വില്‍പന നടത്താനുള്ള നടപടി ഇല്ലാത്തതിനാല്‍ ആണ് അനധികൃത മണല്‍ വാരല്‍ വ്യാപകമാകുന്നത്. പുഴയില്‍ വന്നടിഞ്ഞ മണല്‍ വാരാന്‍ കരാര്‍ നല്‍കിയാല്‍ വര്‍ഷം തോറും സര്‍ക്കാരിലേക്ക് ഒരു തുകയെത്തും. എന്നാല്‍ മണല്‍ വാരാന്‍ കരാര്‍ നല്‍കാത്തതിനാല്‍ സര്‍ക്കാരിന് കിട്ടാവുന്ന കോടികള്‍ ഇല്ലാതാകുകയാണ്. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ ലേലം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നതാണ് പ്രശ്‌നം.
എട്ട് വര്‍ഷം മുന്‍പ് വരെ പഴശി ഡാമില്‍ നിന്നു മണല്‍ വാരുന്നത് ലേലം ചെയ്യാറുണ്ടായിരുന്നു. അവസാനമായി ലേലം നടന്നത് ഒന്നരക്കോടിയോളം രൂപയ്ക്കാണ്. സര്‍ക്കാര്‍ നല്‍കുന്ന പാസ് മുഖാന്തരമാണ് ആവശ്യക്കാര്‍ക്ക് മണല്‍ വിതരണം ചെയ്ത് കൊണ്ടിരുന്നത്. വര്‍ഷം തോറും നടക്കുന്ന ലേല നടപടികള്‍ നടക്കാതെ വന്നതോടെ പുഴയില്‍ ആവശ്യത്തിലധികം മണല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്.

പുഴയിലെ മണല്‍ യഥാസമയം നീക്കം ചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴശ്ശി അണക്കെട്ടിന്റെ താഴെ ഭാഗത്ത് നിന്നു വ്യാപകമായി അനധികൃതമായി മണല്‍ വാരല്‍ നടക്കുന്നുണ്ട്. ഇതിനായി മണല്‍ മാഫിയാ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
Recommended Video

അണക്കെട്ടിലേക്ക് ചേരുന്ന പുഴയുടെ ഭാഗമായ ഇരിട്ടി, വള്ളിയാട്, പടിയൂര്‍, കുയിലുര്‍, എടക്കാനം, പൂവം എന്നിവിടങ്ങളിലാണ് വ്യാപകമായി മണല്‍ വന്നടിഞ്ഞിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിലേക്ക് കോടികളുടെ വരുമാനം ലഭിക്കുന്ന മണല്‍ ശേഖരണം ലേലം ചെയ്യേണ്ട കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി നദികള്‍ക്കും പ്രകൃതിക്കും ദോഷകരമല്ലാതെ പ്രാദേശിക സമിതിയോ പഞ്ചായത്ത് സമിതിയോ മേല്‍നോട്ടം വഹിച്ച് മണലെടുപ്പ് നടത്താന്‍ അനുമതി നല്‍കണം. ഇതുവഴി മണല്‍ കടത്ത് തടയാനും സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ വരുമാനമുണ്ടാക്കാനും കഴിയും.
2020 ല്‍ നിയമം ലംഘിച്ച് മണല്‍ വാരുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും സംബന്ധിച്ച നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്തുന്നതിനുള്ള നിയമ ഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications