വിമാനത്താവള ഉദ്ഘാടനം വിളംബര ഘോഷയാത്ര ഇന്ന് വൈകിട്ട് മട്ടന്നൂരില്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടകസമിതിയുടെ വിളംബര ഘോഷയാത്ര ഇന്ന് വൈകിട്ട് മട്ടന്നൂരില്‍ നടക്കും. കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഘോഷയാത്ര. വാദ്യാഘോഷങ്ങള്‍, കഥകളി, കരകാട്ടം, മൈലാട്ടം, ബൊമ്മനാട്ടം, വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കലാവിരുന്ന് എന്നിവ ഘോഷയാത്രയില്‍ അണി നിരക്കും. പാലോട്ട്പള്ളിയില്‍ നിന്നാരംഭിക്കുന്ന കലാവിരുന്ന് മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവസാനിക്കും.
മന്തിമാരായ ഇപി ജയരാജന്‍,കെകെ ശൈലജ,കടപ്പള്ളി രാമചന്ദ്രന്‍,കിയാല്‍ എംഡി തുളസീദാസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍,സ്ഥാപന മേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 4000 ആളുകള്‍ പങ്കെടുക്കുതാണ് ഘോഷയാത്ര. വിമാനത്താവളത്തിന്റെ അന്തിമ ഘട്ട ഒരുക്കങ്ങള്‍ കിയാല്‍ എംഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ വിലയിരുത്തി.

അബുദാബിയിലേക്കുള്ള ആദ്യ വിമാനയാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ നിന്ന് സ്വീകരിച്ച് വിമാനത്താവളത്തില്‍ എത്തിക്കുന്നകുമുതലുള്ള ഒരുക്കങ്ങളാണ് വിലയിരുത്തിയത്. നാലു ബസുകളില്‍ വിമാന യാത്രക്കാരെ ഏഴുമണിക്കകം വിമാനത്താവളത്തില്‍ എത്തിക്കും. യാത്രക്കാരുടെ ലഗേജുകള്‍ക്കായി പ്രത്യേക വാഹനങ്ങളും ഏര്‍പ്പാടാക്കും. മന്ത്രിമാരും അതിഥികളും ചേര്‍ന്നാണ് യാത്രക്കാരെ സ്വീകരിക്കുക.












Click it and Unblock the Notifications