കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗൾഫ് യാത്രക്കരോടുള്ള വിമാന കമ്പനികളുടെ നിലപാട് തിരുത്തണം: കിയാൽ എംഡി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികളോട് നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ചില വിമാനക്കമ്പനികള്‍ അനുവര്‍ത്തിക്കുന്ന നിലപാട് പരിശോധിക്കുമെന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസ് വ്യക്തമാക്കി.

തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ല; തുറന്നത് ആഫ്രിക്കക്കാര്‍ക്ക് വേണ്ടിയെന്ന് കര്‍ണാടക മന്ത്രിതടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ല; തുറന്നത് ആഫ്രിക്കക്കാര്‍ക്ക് വേണ്ടിയെന്ന് കര്‍ണാടക മന്ത്രി

യാത്രാ രേഖയിലെ അക്ഷരത്തെറ്റ് മൂലം പ്രവാസിയുടെ യാത്ര തടസ്സപ്പെട്ട പ്രശ്‌നം സംബന്ധിച്ച് കണ്ണൂര്‍ വിമാനത്താവള ഡയറക്ടര്‍ എം പി ഹസ്സന്‍ കുഞ്ഞിയുടെ സാന്നിധ്യത്തില്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി നേരിട്ട് നല്‍കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

kiyal

വ്യാഴാഴ്ചയാണ് ഈ വിഷയം ചൂണ്ടിക്കാണിച്ച് ഭാരവാഹികൾ കിയാൽ എം ഡിക്ക് നിവേദനം നൽകിയത്. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി ലഭ്യമാക്കുക, യാത്രാ നിരക്കിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ സി കുഞ്ഞബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി ടി പി മഹമൂദ്, ട്രഷറര്‍ യു പി അബ്ദുറഹ്മാന്‍, ഖാദര്‍ മുണ്ടേരി, ഹംസ മൂപ്പന്‍ തറാല്‍ എന്നിവരാണ് നിവേദനം നല്‍കിയത്.

English summary
Kannur international airport update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X