കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാണിജ്യ ചരക്കുനീക്കം നടത്താൻ കണ്ണുർ വിമാനത്താവളത്തിൽ കാർഗോ ട്രയൽ റണ്ണിനൊരുങ്ങി

  • By Desk
Google Oneindia Malayalam News

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
മട്ടന്നൂർ: വാണിജ്യ-വ്യാവസായിക ഉൽപ്പന്നങ്ങളുടെ ചരക്കുനീക്കം ലക്ഷ്യമിട്ട് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ സർവീസിനുള്ള ട്രയൽ റണ്ണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞയാഴ്ചയാണ് കാർഗോ വിഭാഗത്തിലേക്ക് നിയമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. ഇവരുടെ നേതൃത്വത്തിൽ കാർഗോ ട്രയൽ റൺ അടുത്തയാഴ്ച തുടങ്ങും. ഏതാനും ദിവസങ്ങൾ കൊണ്ട് ട്രയൽ റൺ പൂർത്തിയാക്കി അടുത്ത മാസം ആദ്യം കാർഗോ സർവീസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

സുധീരൻ്റെ രാജി; പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ? ഇനി ഏക ആശ്രയം ഹൈക്കമാൻഡ്....സുധീരൻ്റെ രാജി; പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ? ഇനി ഏക ആശ്രയം ഹൈക്കമാൻഡ്....

സംവിധാനം സജ്ജമാകുന്നതോടെ ഇലക്ട്രോണിക് ഡാറ്റാ ഇന്‍റർചേഞ്ച് (ഇഡിഐ) സംവിധാനം വിമാനത്താവളത്തിൽ നിലവിൽ വരും. 1200 ചതുരശ്ര മീറ്റർ വിസ്തീർണവും12000 മെട്രിക് ടൺ ചരക്കും കൈകാര്യം ചെയ്യാൻ ശേഷിയുമുള്ള കാർഗോ കോംപ്ലക്‌സാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. 7000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കാർഗോ കോംപ്ലക്‌സിന്‍റെ നിർമാണവും പുരോഗമിക്കു
ന്നുണ്ട്. ഇത് പ്രവർത്തനം തുടങ്ങുന്നതോടെ നിലവിലെ കാർഗോ സെന്‍റർ ആഭ്യന്തര ചരക്കൂനീക്കത്തിന് മാത്രമായി പരിമിതപ്പെടുത്തും.

 kial-15803873

കൂടെ കിടന്ന പോലീസുകാരന്‍ അറസ്റ്റ് ചെയ്യിച്ചു, കാലിനും പുറത്തും തല്ലി, വെളിപ്പെടുത്തലുമായി നളിനി ജമീലകൂടെ കിടന്ന പോലീസുകാരന്‍ അറസ്റ്റ് ചെയ്യിച്ചു, കാലിനും പുറത്തും തല്ലി, വെളിപ്പെടുത്തലുമായി നളിനി ജമീല

അന്താരാഷ്ട്ര ചരക്കുനീക്കം തുടങ്ങുന്ന സാഹചര്യത്തിൽ ചരക്കുകൾ മാത്രം വഹിക്കുന്ന കാർഗോ വിമാനങ്ങളെ കണ്ണൂരിലെത്തിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ഇതിനായി വിമാനക്കമ്പനികളുമായി കിയാൽ അധികൃതർ ചർച്ചകൾ തുടങ്ങി. കൂടുതൽ ചരക്കുകൾ കൊണ്ടുപോകാൻ ഇത്തരം വിമാനങ്ങൾ ആവശ്യമാണ്. നിലവിലുള്ള യാത്രാവിമാനങ്ങളിൽ ചെറിയ തോതിൽ മാത്രമേ ചരക്കുനീക്കം സാധ്യമാകുകയുള്ളൂ.

ചരക്കുവിമാനങ്ങളിൽ 32 ടൺ കാർഗോ വരെ കൊണ്ടുപോകാനാകും. കാർഷിക -കൈത്തറി ഉത്പന്നങ്ങൾ വിമാനത്താവളം വഴി കയറ്റി അയയ്ക്കാൻ സാധിക്കുന്നത് മലബാറിന്‍റെ കാർഷിക-വ്യവസായ മേഖലയ്ക്ക് ഉണർവേകും. പഴം-പച്ചക്കറിയുടെയും മാംസോത്പന്നങ്ങളുടെയും കയറ്റുമതിക്ക് കണ്ണൂർ വിമാനത്താവളത്തിന് ഒരു വർഷം മുമ്പ് തന്നെ കേന്ദ്രാനുമതി ലഭിച്ചതാണ്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാനിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരും സർവീസുകളും വർധിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ 57,811 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. 36,423 അന്താരാഷ്ട്ര യാത്രക്കാരും 21,388 ആഭ്യന്തര യാത്രക്കാരുമാണ് കണ്ണൂരിലുണ്ടായത്. ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണുർ രാജ്യാന്തര വിമാന താവളം വഴി കണ്ണുർ - ബഹ്റിൻ സെക്ടറിൽ എയർ ഇന്ത്യ വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട് ബംഗ്ളൂരിൽ നിന്ന് പുറപ്പെട്ട് കണ്ണൂർ വഴി ബഹ്റിനിലേക്കാണ് സർവീസ് നടത്തുക.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
Kannur International Airport plans to trial in Cargo trial run
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X