Get Updates
Get notified of breaking news, exclusive insights, and must-see stories!

കടകളില്‍ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച അന്തര്‍ സംസ്ഥാന കുറ്റവാളി പിടിയില്‍

തലശേരി: പള്ളൂരിലെ ഇലക്ട്രോണിക്സ് കടകളില്‍ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകള്‍ കളവ് നടത്തിയ അന്തര്‍ സംസ്ഥാന കുറ്റവാളിയെ പളളൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. ഇയാളെ ന്യൂമാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബീഹാര്‍ സ്വദേശിയായ മുഹമ്മദ് ഷെഫീക്കി (28 )നെയാണ് പള്ളൂര്‍ എസ് ഐ കെ സി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെ സുന്ദര്‍ നഗറില്‍ വച്ച് അറസ്റ്റ് ചെയ്തത്.

പള്ളൂരിലെ ഇരട്ടപ്പിലാക്കൂലിലെ പ്രമുഖ ഇലക്ട്രോണിക്സ് കടയായ ഈ പ്ലാനറ്റ് ഷോറൂമിലെയും, മൊബൈല്‍ ഹബ് എന്നി ഷോപ്പുകളില്‍ നിന്നും മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായിരുന്നു. മറ്റ് പ്രതികളായ അസം സ്വദേശി വാസീര്‍ഖാന്‍ , ബീഹാര്‍ മോത്തിഹാരി സ്വദേശീകളായ രാഹുല്‍ ജൈസ്വാള്‍, മുസ്ലീം ആലം തുടങ്ങിയവരെ മുന്‍പ് ഡല്‍ഹിയില്‍ വെച്ച് മുന്‍പ് മാഹി എസ് ഐ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

dsdsa

ആ സമയത്ത് മുഖ്യ പ്രതിയായ മുഹമ്മദ് ഷെഫീക്ക് നേപ്പാളിലേക്ക് കടന്നുകളയുകയായിരുന്നു. മുഹമ്മദ് ഷെഫീക്കിനെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായി അതിവിദഗ്ധമായി അന്വേഷണസംഘം വലയിലാക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ക്രൈം സ്വകാഡ് അംഗങ്ങളായ എ എസ് ഐ പി വി പ്രസാദ്, ഹെഡ് കോണ്‍സ്റ്റബിള്‍ സുരേന്ദ്രന്‍ ചടയന്‍, കോണ്‍സ്റ്റബിള്‍മാരായ ശ്രീജേഷ് സി വി, രോഷിത്ത് പാറമേല്‍, തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ അഗംങ്ങളായ എ എസ് ഐ രഞ്ജിത്ത്, ഹെഡ് കോണ്‍സ്റ്റബിള്‍ സുജേഷ് പുതിയേടത്ത് തുടങ്ങിയവര്‍ വേണ്ട സഹായങ്ങള്‍ നല്‍കി. പുതുച്ചേരി എസ് എസ് പി (ലോ & ഓര്‍ഡര്‍) ദീപികയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മാഹി പോലീസ് സൂപ്രണ്ട് രാജ ശങ്കര്‍ വെള്ളാട്ടിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഏ ശേഖര്‍ നേതൃത്വം നല്‍കി.

ജൂണ്‍ രണ്ടാം തീയതി രാത്രിയാണ് സംഭവം നടന്നത് കടയുടെ ഷട്ടറുകളില്‍ വിടവുണ്ടാക്കിയായിരുന്നു പ്രതികള്‍ മോഷണം നടത്തിയത് മോഷണസംഘം കുറ്റ്യാടിയിലെ കൂലിപ്പണിക്കാര്‍ എന്ന വ്യാജേന കുറച്ചുദിവസം കുറച്ചുദിവസം അവിടെ താമസിക്കുകയും അവിടെനിന്ന് കവര്‍ച്ചാ പദ്ധതി തയ്യാറാക്കുകയും അതിനു ആവശ്യമായ മുഖ്യആസൂത്രണം നടത്തിയത് ബീഹാര്‍ സ്വദേശീയായ മുഹമ്മദ് ഷെഫീഖ് ആണ്.

മുന്‍പ് സമാനമായ കേസുകളില്‍ പ്രതിയാണ് ഇയാള്‍ രാജസ്ഥാന്‍, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാന പോലീസിന്റെ പിടികിട്ടാപുള്ളിയാണ്. ഇയാളുടെ പേരില്‍ നിലവില്‍ നിരവധി മോഷണ കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു. പ്രതിയെ മാഹി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്‍പാകെ ഹാജരാക്കി പ്രതിയെ മാഹി സബ്ബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+