കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രിതല അവലോകനയോഗവും ഫലം കണ്ടില്ല: ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം!!..

  • By Desk
Google Oneindia Malayalam News

ഇരിട്ടി: മന്ത്രി തലത്തില്‍ യോഗം ചേര്‍ന്നിട്ടും ആറളം ഫാമിലെ ആനക്കൂട്ടത്തെ തുരത്താന്‍ ആയില്ല.ആറലം ഫാം ആദിവാസി മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമത്തില്‍ വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസം രാത്രി ആനമതില്‍ തകര്‍ത്തെത്തിയ ആനക്കൂട്ടം മേഖലയെ ആകെ ഭീതിയിലാഴ്ത്തി. ഫാമിലെ പത്താം ബ്ലോക്കിലാണ് കോട്ടപ്പാറ മേഖലയിലാണ് ആനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.

<strong>ബംഗാളും ത്രിപുരയും പോലെ കേരളത്തിൽ ഇടതുപക്ഷം തുടച്ചു നീക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നു: ചെന്നിത്തല</strong>ബംഗാളും ത്രിപുരയും പോലെ കേരളത്തിൽ ഇടതുപക്ഷം തുടച്ചു നീക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നു: ചെന്നിത്തല

വീട്ടുമുറ്റത്ത ആനയെ കണ്ടതോടെ പലരും ഓടി രക്ഷപ്പെടുകയായിരുന്നു. ആനയെ കണ്ട് പലരും ലൈറ്റണച്ച് വീട്ടിലിരുന്നു. മണിക്കൂറുകളോളം വീട്ടുപറമ്പില്‍ തുടര്‍ന്ന ആനകള്‍ വാഴ, തെങ്ങ്, കമുക്, റബ്ബര്‍ എന്നിവ നശിപ്പിച്ചു. കിണറിന്റെ ആള്‍മറയും നാശമാക്കി. 20 മീറ്ററോളം വരുന്ന ആനമതില്‍ പൂര്‍ണമായും തകര്‍ത്താണ് ആനകള്‍ വനവാസമേഖലയിലേക്ക് കടന്നത്.

elephant-attack-21-1

ഈയിടെയാണ് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആനകളെ തുരത്താന്‍ എത്തിയിരുന്നത്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം മേഖലയില്‍ ഫലപ്രദമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പരസ്പരം ആരോപണമുന്നയിക്കുകയാണ്. ഉത്തരവദിത്വമേറ്റെടുക്കാന്‍ ഇരുവരും തയ്യാറാകുന്നില്ല. ഉന്നതതല അവലോകനയോഗത്തോടെ യാതോരു ഫലവുമില്ലാതായിരിക്കയാണ്. വനംമന്ത്രിയും കൃഷി മന്ത്രിയും ഇവരുടെ പ്രവര്‍ത്തനം പൂര്‍ണമായും ഫാമില്‍ വേണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇതും അവഗണിക്കുകയാണ്.

English summary
Kannur irity aralam farm again faced wild elephant attack.Rapid response team is not gave attention to it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X