ജയില്‍ വാര്‍ഡനെ കഴുത്തറത്തു കൊല്ലുമെന്ന് ഭീഷണി; തീവ്രവാദകേസ് പ്രതിക്കെതിരെ കേസ്
ജയിലില്‍ അക്രമാസക്തനാവുന്ന ഇയാള്‍ മറ്റു തടവുകാരെ ഭീഷണിപ്പെടുത്താറുണ്ട്. ജോര്‍ജിയയിലേക്ക് ഇസ്ലാമിക സ്റ്റേറ്റിലേക്ക് ആളെ റിക്രൂട്ട്മെന്റ് ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് പോളക്കണ്ണി

വളപട്ടണം: പളളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയായ തീവ്രവാദകേസിലെ പ്രതി ജയില്‍ വാര്‍ഡനെ കഴുത്തറത്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. എര്‍ണാകുളം എന്‍. ഐ. എ കോടതി ശിക്ഷിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കണ്ണിയാണ് വെളളിയാഴ്ച്ച ഉച്ചയോടെ ജയില്‍ വാര്‍ഡനായ ശ്രീജിത്തിനെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവ മേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
അതീവ സുരക്ഷാ ബ്ളോക്കായ പത്താം ബ്ളോക്കില്‍ തടവില്‍ കഴിയുന്ന മുഹമ്മദിനയും ബ്ളോക്കിലെ സഹതടവുകാരനെയും പുറത്തിറക്കിയില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ജയില്‍ അധികൃതര്‍ കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.
ജയിലില്‍ അക്രമാസക്തനാവുന്ന ഇയാള്‍ മറ്റു തടവുകാരെ ഭീഷണിപ്പെടുന്നതായും പരാതിയുണ്ട്. ജോര്‍ജിയയിലേക്ക് ഇസ്ലാമിക സ്റ്റേറ്റിലേക്ക് ആളെ റിക്രൂട്ട് മെന്റ് ചെയ്യുകയും ഇന്ത്യയ്ക്കെതിരെ ജിഹാദി സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് പോളക്കണ്ണി.

നേരത്തെ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ജയിലിലെ അന്തേവാസികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജയില്‍ സെല്ലുകളില്‍ ജോയന്റ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ റെയ്ഡു നടത്തുകയും സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
ഹര്‍ത്താല്‍ അക്രമക്കേസുകളില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ തടവുകാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ജയിലിലേക്ക് കഞ്ചാവ് കടത്തിയത് വന്സുരക്ഷാവീഴ്ച്ചയുണ്ടെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് എ.ഡി.ജി.പി നിര്‍ദ്ദേശിച്ച അന്വേഷണത്തില്‍ ജയില്‍ സൂപ്രണ്ടിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
ആലപ്പുഴ സ്വദേശിയായ ജയില്‍ സൂപ്രണ്ടിനെയാണ് മാറ്റിയത്. ഇതിനു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരന്തരം റെയ്ഡ് നടന്നുവരികയാണ്.സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുളളവ ജയിലില്‍ നിന്നും പിടികൂടിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications