Get Updates
Get notified of breaking news, exclusive insights, and must-see stories!

കതിരൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തലശേരി: കതിരൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. കതിരൂര്‍ നാലാം മൈലില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജന്മഭൂമി തലശ്ശേരി ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീ ശൈലത്തില്‍ എം.പി. ഗോപാലക്യഷ്ണന്‍ (65) ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് നാലാം മൈലിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ടര പതിറ്റാണ്ടായി തലശ്ശേരിയിലെ ജന്മഭൂമിയുടെ മുഖമായിരുന്നു ഗോപാലകൃഷ്ണന്‍. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടായും ബിഎംഎസ് മേഖലാ പ്രസിഡണ്ടായും ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും ഗോപാലകൃഷ്ണന്‍ പ്രവൃത്തിച്ചിട്ടുണ്ട്. തലശ്ശേരി പ്രസ് ഫോറത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: ശ്യാംബാബു, സംഗീത. മരുമകള്‍: ഹരിത. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

kannur

ജന്മഭൂമി തലശ്ശേരി പ്രാദേശിക ലേഖകനായിരുന്ന എം.പി. ഗോപാലകൃഷ്ണന്റെ വേര്‍പാടിലൂടെ നഷ്ടമായത് ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനെയും ഒപ്പം തലശ്ശേരി മേഖലയിലെ മികച്ച പൊതുപ്രവര്‍ത്തകനേയുമാണ്. റോഡരികിലൂടെ നടന്നു പോകവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് വെളളിയാഴ്ച്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം മരണപ്പെട്ടത്.

ഇരുപത് വര്‍ഷത്തിലേറെയായി ജന്മഭൂമിയുടെ തലശ്ശേരി ലേഖകനായി പ്രവര്‍ത്തിച്ചു വരുന്ന ഗോപാലകൃഷ്ണന്‍ വിവിധ കാലയളവുകളില്‍ തലശ്ശേരി പ്രസ് ഫോറത്തിന്റെ ഭാരവാഹിയെന്ന നിലയില്‍ പ്രസ് ഫോറത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ആദ്യകാലത്ത് കതിരൂര്‍ മേഖലയിലെ പൊതുരംഗത്ത് സജീവമായിരുന്ന ഗോപാലകൃഷ്ണന്‍ തലശ്ശേരി നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.

പിന്നീട് സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകനായി മാറി. ഇതിനിടയില്‍ അവിചാരിതമായി പത്രപ്രവര്‍ത്തനരംഗത്തെത്തുകയായിരുന്നു. യാതൊരു അക്കാദമിക യോഗ്യതയുമുണ്ടായിരുന്നില്ലെങ്കിലും ഈ രംഗത്തോടുള്ള ആത്മാര്‍ത്ഥമായ സമീപനം നാട്ടുകാരുടേയും ജന്മഭൂമി പ്രവര്‍ത്തകരുടേയും സ്വന്തം ഗോപാലകൃഷ്‌ണേട്ടനെ നല്ലൊരു പത്രപ്രവര്‍ത്തകനാക്കി.

പതിറ്റാണ്ടുകള്‍ നീണ്ട തലശ്ശേരി മേഖലയെ ഭീതിയിലാഴ്ത്തിയ രാഷ്ടീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ആത്മധെര്യത്തോടെ സംഘര്‍ഷ മേഖലയില്‍ കടന്നുചെന്ന് വാര്‍ത്തകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ 4ാം തീയ്യതി രാവിലെ കണ്ണൂരില്‍ ജന്മഭൂമി എഡിഷന്‍തല യോഗത്തില്‍ പങ്കെടുത്ത് ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സര്‍ക്കുലേഷന്‍ ക്യാമ്പയിന്റെ തലശ്ശേരി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള പദ്ധതികള്‍ ചര്‍ച്ച ചെയ്തായിരുന്നു വീട്ടിലേക്കുളള മടക്കം.

സന്ധ്യയോടെയാണ് കതിരൂരിലെ വീട്ടിന് സമീപം മെയിന്‍ റോഡില്‍വെച്ച് അമിത വേഗതയിലെത്തിയ കാര്‍ ഗോപാലകൃഷ്ണനെ ഇടിച്ച് തെറിപ്പിച്ചത്. ഇതിനു ശേഷം അബോധാവസ്ഥയിലായ ഗോപാലകൃഷ്ണനെ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ നില ഗുരുതരമായതിനാല്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗോപാലകൃഷ്ണന്‍ നിലവില്‍ പ്രസ്‌ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+