പെന്‍ഷന്‍ കിട്ടാതെ ജനങ്ങള്‍ പിച്ച തെണ്ടുമ്പോള്‍ അധികാരികള്‍ ആഡംബര ബസ് യാത്രയില്‍: കെ മുരളിധരന്‍
കണ്ണുര്‍: സാമൂഹ്യക്ഷേമ പെന്‍ഷന്‍ കിട്ടാതെ പാവപ്പെട്ടവരായ ജനങ്ങള്‍ ഭിക്ഷ തെണ്ടേണ്ടി വരുന്ന നാട്ടിലാണ് ധൂര്‍ത്ത് നടത്തി കേരളീയവും ആഡംബര ബസ് യാത്രയും നടത്തുന്നതെന്ന് കെ.മുരളീധരന്‍ എം.പി. യുഡിഎഫ് ജില്ലാ നേതൃയോഗം കണ്ണൂര്‍ ബാഫഖി തങ്ങള്‍ സൗധത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന് പറയുന്നവര്‍ ഇതിനേക്കാള്‍ ഫണ്ട് അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന മറ്റു സംസ്ഥാനങ്ങളെ കാണണം.
അവിടെ വികസന പ്രവര്‍ത്തനത്തിന് ഒരു കുറവും വരുന്നില്ല. എന്നാല്‍ ഇവിടെ വികസനത്തിന് പകരം ധൂര്‍ത്ത് മാത്രമാണ് നടക്കുന്നത് മുരളീധരന്‍ പറഞ്ഞു. സപ്ലൈകോയിലെ സാധനങ്ങള്‍ക്കുള്ള സബ്‌സിഡി നീക്കിയതിലൂടെയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്യുക വഴി പിണറായി സര്‍ക്കാര്‍ ജനത്തെഞെക്കിക്കൊല്ലുകയാണ്. ഇന്ത്യാ മുന്നണിയെ തകര്‍ക്കാന്‍ മോഡിക്ക് കരുത്ത് പകരുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിണറായി വിജയനാണ്.

ബിജെപി ഇതരസംസ്ഥാനങ്ങളിലെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന മോദി പിണറായിയുടെ അടുത്ത് പോലും ഇഡിയെ അയക്കാത്തത് ഈ ഭായി ഭായി ബന്ധത്തിന്റെ പേരിലാണെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു.
ഡിസംബര്‍ എട്ടു മുതല്‍ 20 വരെ മണ്ഡലം തലങ്ങളില്‍ യുഡിഎഫ് വിചാരസദസ്സുകള്‍ സംഘടിപ്പിക്കാനും ഇതിന് വേണ്ടി നവംബര്‍ 18, 19, 20 തീയതികളില്‍മണ്ഡലം തല സംഘാടകസമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും നേതൃയോഗം തീരുമാനിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ഡി.സി.സി പ്രസിഡണ്ട് അഡ്വ .മാര്‍ട്ടിന്‍ ജോര്‍ജ്, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, പ്രൊഫ. എ ഡി .മുസ്തഫ, സി.എ.അജീര്‍, മഹമൂദ് കടവത്തൂര്‍, റോജസ് സെബാസ്റ്റ്യന്‍, ഇല്ലിക്കല്‍ അഗസ്തി, സി.കെ സഹജന്‍, അന്‍സാരി തില്ലങ്കേരി, എം.നാരായണന്‍കുട്ടി, വി.എ.നാരായണന്‍, വി.രാഹുലന്‍ എന്നിവര്‍ പ്രസംഗിച്ചു.
ടി ജനാര്‍ദ്ദനന്‍ തോമസ് വെക്കത്താനം, ഇപി ഷംസുദ്ദീന്‍, സിവി ഗോപിനാഥ്, പിസി അഹമ്മദ് കുട്ടി, എകെ ഷാജി, ഉമ്മര്‍ പെരിങ്ങോം, വി സുരേന്ദ്രന്‍, അഡ്വ. സിടി സജിത്ത്, പിപി അബ്ദുസ്സലാം, എസ്എ ഷുക്കൂര്‍ ഹാജി, കെപി ജയാനന്ദന്‍, ജെയിംസ് പുന്നമാക്കല്‍, സിഎം ഗോപിനാഥന്‍, ഒപി ഇബ്രാഹിംകുട്ടി, പികെ ജനാര്‍ദ്ദനന്‍, എന്‍ മഹമൂദ്, സജീവ് മാറോളി, ടികെ അജിത്ത്, പിഎം മുഹമ്മദ് കുഞ്ഞി ഹാജി, പി സുനില്‍കുമാര്‍, എം സതീഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications