Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു, ഭാരത് ജോഡോ യാത്ര ജനങ്ങള്‍ ഏറ്റെടുത്തെന്ന് സുധാകരന്‍

രാജ്യത്തെ കരുത്തുറ്റ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. എല്ലാവരെയും ഒരു പോലെ കാണുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്

KS

കണ്ണൂര്‍: രാജ്യത്തെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കെ സുധാകരന്‍ എം പി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവായിരുന്നു കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ജാഥയിലുണ്ടായ ജനപങ്കാളിത്തം.

ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ യാത്ര ഉജ്വലമാക്കാന്‍ മുന്നോട്ട് വരികയായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി നടത്തുന്ന ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍ പരിപാടിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ബര്‍ണശ്ശേരി സെന്റ് തെരാസസ് സ്‌കൂള്‍ പരിസരത്ത് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കരുത്തുറ്റ രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസിന് ജാതിയില്ല, മതമില്ല, ഭാഷയില്ല. എല്ലാവരെയും ഒരു പോലെ കാണുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് .രാജ്യം ഭരിക്കുന്ന ബി ജെ പി വിദ്വേഷ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സുധാകരന്‍ ഭവന സന്ദര്‍ശനത്തിനിടയില്‍ പറഞ്ഞു.

KS1

രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഇനിയൊരു വിഘടനം വേണ്ടെന്നും നാം എല്ലാവരും ഒറ്റകെട്ടാണെന്നും ഭാരത സമൂഹത്തോട് പറഞ്ഞു. രാജ്യത്തങ്ങോളമിങ്ങോളം നടത്തിയ യാത്ര ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്ന ചരിത്രമായി മാറി.

പരിപാടിയില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ .മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കെ.പി സി സി ജനറല്‍ സെക്രട്ടറിമാരായ ,പി എം നിയാസ് , സോണി സെബാസ്റ്റ്യന്‍, വി എ നാരായണന്‍ ,അഡ്വ . ടി ഒ മോഹനന്‍ ,സജീവ് മാറോളി ,പി ടി. മാത്യു, കെ സി മുഹമ്മദ് ഫൈസല്‍ , കെ പ്രമോദ് ,രാജീവന്‍ എളയാവൂര്‍ , അമൃത രാമകൃഷ്ണന്‍ ,വി പി അബ്ദുല്‍ റഷീദ്,ടി കെ അജിത്ത് , കെ പി സാജു ,സുരേഷ് ബാബു എളയാവൂര്‍ , കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,റഷീദ് കവ്വായി ,സി ടി ഗിരിജ,ടി ജയകൃഷ്ണന്‍,സി വി സന്തോഷ് ,സുധീഷ് മുണ്ടേരി ,കല്ലിക്കോടന്‍ രാഗേഷ് , പി കെ രാഗേഷ് ,എം പി രാജേഷ് ,മനോഹരന്‍ തളിക്കാവ് ,ആന്‍ഡ്ര്യൂസ് ,രതീഷ് ആന്റണി തുടങ്ങിയവര്‍ കെ സുധാകരനോടൊപ്പമുണ്ടായിരുന്നു.

വരും ദിവസങ്ങളിലും ജില്ലയിലെ എല്ലാ വീടുകളിലും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കും. അതോടൊപ്പം 138 ചാലഞ്ചിന്റെ പ്രചരണവും നടത്തുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+