കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമര ചൂടിൽ പ്രതിഷേധ തീയണയാതെ കണ്ടങ്കാളിവയലിൽ കർഷകർ വിത്തിറക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വടക്കൻ കേരളത്തിന്റെ നെല്ലറയായ കണ്ടങ്കാളി തലോത്ത് വയല്‍ സംരക്ഷിക്കുക, പെട്രോളിയം പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പയ്യന്നൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനു മുൻപിൽ നടത്തുന്ന സത്യഗ്രഹം 55 ദിവസം പിന്നിട്ടു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകരുടെ നേതൃത്വത്തില്‍ കണ്ടങ്കാളി തലോത്ത് വയലില്‍ വിവിധ ധാന്യങ്ങളുടെ വിത്ത് വിതക്കല്‍ തുടങ്ങി.

മോദിയുടെ വസതിയിലേക്ക് കൈ കെട്ടി ഭീം ആർമിയുടെ മാർച്ച്, ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണം!മോദിയുടെ വസതിയിലേക്ക് കൈ കെട്ടി ഭീം ആർമിയുടെ മാർച്ച്, ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണം!

മഴക്കാലത്തെ ഒറ്റവിള നെല്‍ക്കൃഷി കൊയ്തതിനു ശേഷം ഉഴുന്ന്, മമ്പയര്‍, ചെറുപയര്‍, മുതിര എന്നീ ധാന്യങ്ങളാണ് തലോത്ത് വയലില്‍ കൃഷി ചെയ്യുന്നത്. കര്‍ഷക തൊഴിലാളികളും അമ്മമാരും കുട്ടികളും വിത്ത് വിതക്കലിന് നേതൃത്വം നല്‍കി.

strike

എം കമല, മാടക്ക ജാനകി, റോസലൂക്കോസ്, വെള്ളൂക്കാരത്തി കാര്‍ത്ത്യായനി, പി രതി, വെള്ളൂക്കാരത്തി ഗൗരി, എന്‍ കല്യാണി, സമരസമിതി കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍, മണിരാജ് വട്ടക്കൊവ്വല്‍, വിക്ടര്‍ ടി എം, എന്‍ കെ ഭാസ്‌കരന്‍ കണ്ടങ്കാളി, മാടക്കബാബു എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷമായി സമരസമിതിയും കഷകരോടൊപ്പം കൃഷിയില്‍ സജീവമാണ്. സപ്തംബര്‍ മാസത്തില്‍ നടന്ന ഈ വര്‍ഷത്തെ നെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കാളികളായിരുന്നു.

English summary
Kannur Kandankali strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X