Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിമിതികളെ മറികടന്ന് അകക്കണ്ണിന്റെ വെളിച്ചത്തില്‍ കരാട്ടെ പരിശീലനം

കണ്ണൂര്‍: പരിമിതികളെ മറികടന്ന് അകക്കണ്ണിന്റെ വെളിച്ചത്തില്‍ കരാട്ടെയുടെ പാഠങ്ങള്‍ സ്വായത്തമാക്കി ഒരു കൂട്ടം ആളുകള്‍. കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റിന്റെ നേതൃത്വത്തില്‍ ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന ക്യാമ്പിലൂടെയാണ് ഇവര്‍ കരാട്ടെയില്‍ പരിശീലനം നേടുന്നത്.

തങ്ങള്‍ക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള അക്രമങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ കരാട്ടെയെന്ന ആയോധനകലയിലൂടെ പഠിച്ചെടുക്കയാണ് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് നേതൃത്വത്തില്‍ ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ സംഘടിപ്പിച്ച സൗജന്യ കരാട്ടെ പരിശീലനത്തിലൂടെ ഇവര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ തൊഴില്‍ മേഖലകളില്‍ നിന്നും എത്തിയ പത്ത് പേരാണ് കരാട്ടെ അഭ്യസിക്കുന്നത്.

kannur

ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കരാട്ടെ പരിശീലനത്തിലൂടെ സാധിക്കുന്നു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് കണ്ണൂര്‍ ജില്ലാ യൂണിറ്റിന്റെയും സംഘടനയുടെ യൂത്ത് ഫോറത്തിന്റെയും ബംഗളൂര്‍ ഇക്യുബിന്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് ഏറെ ഉപകാരപ്രദമാണെന്ന് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് യൂത്ത് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെടി സാരംഗ് പറഞ്ഞു.

ജോപ്പാനീസ് ബുഡോ കരാട്ടെ സ്‌കൂള്‍ മുഖ്യ പരിശീലകന്‍ സെന്‍സായ് സിഎന്‍ മുരളിയാണ് തികച്ചും സൗജന്യമായ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ജന്മനാ കാഴ്ചവൈകല്യമുള്ളവര്‍ മുതല്‍ ജോലിയിലെ അമിത മാനസീക പിരിമുറുക്കം കാരണം ഇടക്കാലത്ത് കണ്ണുകാണാതായ പ്രവാസി ബിസിനസുകാരന്‍ വരെ ക്യാമ്പില്‍ പങ്കെടുത്ത് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+