കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് കേന്ദ്രത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി?

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വിദേശത്ത് നിന്ന് തിരിച്ചെത്തി കൊറോണ വൈറസ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പേരാമ്പ്ര സ്വദേശിയായ ബിൻഷാദിനെയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കൾ എത്തിയതോടെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരും ബന്ധുക്കളും തമ്മിൽ നഗരത്തിൽ വെച്ച് ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി പത്തോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പിണറായി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം!!പിണറായി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം!!

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗൾഫിൽ നിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ കഴിയുന്ന പാറാലിലെ സ്വകാര്യ ലോഡ്ജിലേക്ക് മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് വിവരം. മലപ്പുറത്ത് നിന്ന് മൂന്നോളം വാഹനങ്ങളിലായാണ് ഈ സംഘം എത്തിയതെന്നും മാധ്യമറിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ശേഷം ബിൻഷാദ് ലോഡ്ജിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് സംഭവം.

 kannur-map-1

Recommended Video

cmsvideo
ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

ക്വാറന്റൈിൽ കഴിഞ്ഞുവരുന്ന യുവാവ് വിദേശത്ത് 50 ലക്ഷം വിലവരുന്ന സ്വർണ്ണം കടത്തിക്കൊണ്ടുവന്നതായും ഇത് കൈമാറാത്തതിനാലാണ് ഈ സംഘം അന്വേഷിച്ച് കണ്ണൂരിലേക്ക് എത്തിയതെന്നുമാണ് വിവരം. ക്വട്ടേഷൻ സംഘം കണ്ണൂരിലേക്ക് എത്തുന്നുവെന്ന വിവരം ലഭിച്ചതോടെ യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയത് സംഘർഷത്തിനിടയാക്കിയത്. യുവാവ് പോകുമ്പോൾ വാഹനങ്ങൾ കുറുകെയിട്ട് ക്വട്ടേഷൻ സംഘം ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തതോടെ വിസ സംബന്ധിച്ച വിഷയത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തതെന്നാണ് ഇവർ മൊഴി നൽകിയത്. ഇത് സംബന്ധിച്ച് പോലീസും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മലപ്പുറത്ത് നിന്നെത്തിയ സംഘത്തിന്റെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്.

English summary
Kannur: Kidnapping attempt against Covid centre in Koothuparamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X