കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് കാലത്ത് തളർന്ന് വൃക്കരോഗികൾ: ചികിത്സയും ഡയാലിസിസും വെല്ലുവിളി!!

  • By Desk
Google Oneindia Malayalam News

തലശേരി: കൊവിഡ് കാലത്ത് ഇല്ലായ്മകളാൽ വീർപ്പുമുട്ടി വൃക്കരോഗികൾ. വീടുപണയപ്പെടുത്തിയും ബാങ്ക് വായ്പയെടുത്തുമാണ് പലരും ജീവൻ നിലനിർത്താനായി ഡയാലിസിസ് ചെയ്യുന്നത്. പലരും സ്വകാര്യ മേഖലകളെ ആശ്രയിക്കുമ്പോൾ തീരെ സാമ്പത്തിക ശേഷിയില്ലാത്തവർ സർക്കാർ സംവിധാനങ്ങൾക്കായി കാത്തിരിക്കുക യാ ണ് ചെയ്യുന്നത്. സമൂഹത്തിൽ ഏറി വരുന്ന വൃക്കരോഗം ആദ്യം തകർക്കുന്നത് കുടുംബത്തിന്റെ സമ്പദ്ഘടനയെയാണ്.

പത്തനതിട്ട ജില്ലില്‍ വ്യാഴാഴ്ച പുതിയ കോവിഡ് കേസുകള്‍ ഇല്ല; ജില്ലയില്‍ രോഗികളായുള്ളത് 7 പേര്‍പത്തനതിട്ട ജില്ലില്‍ വ്യാഴാഴ്ച പുതിയ കോവിഡ് കേസുകള്‍ ഇല്ല; ജില്ലയില്‍ രോഗികളായുള്ളത് 7 പേര്‍

ഡ​യാ​ലി​സി​സ് തുടങ്ങിയതോടെ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​മാ​യ നി​ര​വ​ധി പേ​രാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സൗ​ജ​ന്യ ഡ​യാ​ലി​സി​സി​നാ​യി ഊ​ഴം കാ​ത്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റു​ക​ളും ആ​ശു​പ​ത്രി​ക​ളും സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​ര്‍​ക്കും ഈക്കാര്യം അ​റി​യി​ല്ല. എ​ന്നാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​ല്ലാം താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​ണെ​ന്ന​ത് ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണ്.സാധാരണയായി 1200 മു​ത​ല്‍ 1600 രൂ​പ വ​രെ​യാ​ണ് ഒ​രു ഡ​യാ​ലി​സി​സി​ന്‍റെ ചെ​ല​വ്. ആ​ഴ്ച​യി​ല്‍ മൂ​ന്നു​ത​വ​ണ​വ​രെ ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ട രോ​ഗി​ക​ള്‍ നി​ര​വ​ധി​യാ​ണ്. ഇ​വ​ര്‍​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് ഡ​യാ​ലി​സി​നു മാ​ത്രം ഭീ​മ​മാ​യ ചെ​ല​വു​വ​രും. മ​രു​ന്നു​ക​ള്‍​ക്കും മ​റ്റു​മു​ള്ള ചെ​ല​വ് വേ​റെ​യും ക​ണ്ടെ​ത്ത​ണം. ജീ​വി​താ​വ​സാ​നം​വ​രെ ഡ​യാ​ലി​സി​സ് തു​ട​രേ​ണ്ട​വ​രും വൃ​ക്ക മാ​റ്റി​വ​യ്ക്കു​ന്ന​തു​വ​രെ ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ട​വ​രു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​കും.

dialysis-1585822291

കേരളീയ സമൂഹത്തിൽകാ​ന്‍​സ​ര്‍ രോ​ഗി​ക​ളെ​പ്പോ​ലെ വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കേ​ര​ള​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ലെ പ്ര​ധാ​ന ആ​ശ്ര​യം ഗ​വ. ആ​ശു​പ​ത്രി​ക​ള്‍​ത്ത​ന്നെ. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ള്ള പ്ര​ധാ​ന ആ​ശ്ര​യ​കേ​ന്ദ്രം ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യാ​ണ്. കൂ​ടാ​തെ ത​ല​ശേ​രി, കു​ത്തു​പ​റ​മ്പ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ൾ, ആ​റ്റ​ട​പ്പ​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​വ​യെ ഫ​ല​പ്ര​ദ​മാ​യി ആരോഗ്യ വകുപ്പിന്ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്നി​ല്ല.

പ്ര​തി​ദി​നം 68 പേ​രാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മാ​ത്രം ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​കു​ന്ന​ത്. ഡ​യാ​ലി​സി​സ് തു​ട​ര്‍​ച്ച​യാ​യി ചെ​യ്യേ​ണ്ട​താ​യ​തി​നാ​ല്‍ ഒ​രു രോ​ഗി മ​രി​ച്ചാ​ലോ വൃ​ക്ക മാ​റ്റി​വ​ച്ചാ​ലോ മാ​ത്ര​മേ ഒ​ഴി​വു​വ​രൂ. എ​ന്നാ​ല്‍, കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഷീ​നു​ക​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രും ഉ​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും അ​തു​വ​ഴി കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നും സാ​ധി​ക്കു​മെ​ന്നാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ​റ​യു​ന്ന​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 19 യ​ന്ത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും 17 യൂ​ണി​റ്റാ​ണ് ഡ​യാ​ലി​സി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 19 ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ 16 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ന​ന്നാ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന മും​ബൈ​യി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സു​ക​ള്‍ എ​ത്താ​ത്ത​താ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു ത​ട​സം.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വും യ​ന്ത്ര​ങ്ങ​ളു​ടെ കു​റ​വും കാ​ര​ണം ഡ​യാ​ലി​സി​സി​ന്‍റെ സ​മ​യം നാ​ലു മ​ണി​ക്കു​റി​ല്‍​നി​ന്ന് മൂ​ന്നാ​യി കു​റ​ച്ചു. ഇ​തു രോ​ഗി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. സെ​ന്‍റ​റി​ന​ക​ത്തെ യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച മു​റി​യി​ലെ എ​സി ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​താ​ണ് ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ള്‍ വേ​ഗം ത​ക​രാ​റി​ലാ​കാ​ന്‍ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

എ​ട്ട് എ​സി​ക​ളു​ള്ള മു​റി​യി​ലെ ഒ​ന്നോ ര​ണ്ടോ എ​സി​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. നേ​ര​ത്തെ ഡ​യാ​ലി​സി​സ് മു​റി​യി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ ഓ​ട് ത​ക​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഷീ​റ്റ് പാ​കി​യി​രു​ന്നു. എ​സി കൂ​ടി കേ​ടാ​കു​ന്ന​തി​നാ​ല്‍ മു​റി​യി​ല്‍ ഇ​തോ​ടെ അ​സ​ഹ്യ​മാ​യ ചൂ​ടാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. 900 രൂ​പ​യാ​ണ് ഒ​രാ​ള്‍​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള ചെ​ല​വ്. ഇ​തി​ല്‍ 400 രൂ​പ​യാ​ണ് രോ​ഗി​യി​ല്‍​നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്. ആ​ര്‍​എ​സ്ബി​വൈ, കാ​രു​ണ്യ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഈ ​തു​ക​യും അ​ട​യ്‌​ക്കേ​ണ്ടി​വ​രി​ല്ല.

കു​ടും​ബം ത​ക​ര്‍​ക്കു​ന്ന ചി​കി​ത്സ​യാ​ണ് ഡ​യാ​ലി​സി​സ്. ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ​തോ​ടെ സാ​മ്പ​ത്തി​ക​ഭ​ദ്ര​ത​യു​ണ്ടാ​യി​രു​ന്ന കു​ടും​ബ​ങ്ങ​ള്‍ പോ​ലും ത​ക​ര്‍​ന്ന് ക​ട​ക്കെ​ണി​യി​ലാ​യ സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ഇ​വ​രാ​ക​ട്ടെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍​നി​ന്ന് പ​ല​പ്പോ​ഴും പു​റ​ത്തു​മാ​യി​രി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും പ​രി​ഗ​ണി​ക്കാ​നാ​യി മി​ക്ക ഡ​യാ​ലി​സി​സ് സെ​ന്‍റ​റു​ക​ളും ആ​റു മാ​സ​മോ ഒ​രു വ​ര്‍​ഷ​മോ മാ​ത്ര​മാ​ണ് ഒ​രു രോ​ഗി​ക്ക് സൗ​ജ​ന്യം ന​ല്‍​കു​ക.

ഇ​തോ​ടെ പ​ല​ര്‍​ക്കും തു​ട​ര്‍​ച്ചി​കി​ത്സ മു​ട​ങ്ങി​യ സാ​ഹ​ച​ര്യം​വ​രെ​യു​ണ്ടാ​കാ​റു​ണ്ട്. രോ​ഗി​ക​ളു​ടെ മ​റ്റൊ​രു പ്ര​ശ്‌​നം യാ​ത്ര​യാ​ണ്. ഏ​റെ​ദൂ​രം സ​ഞ്ച​രി​ച്ചാ​ണ് മി​ക്ക​വ​രും ഡ​യാ​ലി​സി​സ് സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ചി​ല ആ​ശു​പ​ത്രി​ക​ളി​ല്‍ അ​തി​രാ​വി​ലെ​യെ​ത്തി ടോ​ക്ക​ണെ​ടു​ക്കാ​നാ​യി കാ​ത്തി​രി​ക്ക​ണം. ഏ​റെ വൈ​കി​യാ​കും ഡ​യാ​ലി​സി​സ് ക​ഴി​യു​ക. ചി​കി​ത്സ​ച്ചെ​ല​വി​നു​പു​റ​മെ വാ​ഹ​നം പി​ടി​ച്ച് തി​രി​ച്ചു​പോ​കാ​നും ഭീ​മ​മാ​യ തു​ക ചെ​ല​വാ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും പറയുന്നു.

English summary
Kannur: Kidney patients are suffering during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X