കണ്ണൂര്‍-കൂത്തുപറമ്പ് മൂന്നാം പാലം; സ്വകാര്യ ബസുകള്‍ കടത്തി വിട്ടു;ട്രാഫിക്ക് സുഗമമാക്കാന്‍ പൊലീസ്
കണ്ണൂര്‍-കൂത്തുപറമ്പ് മൂന്നാം പാലം; സ്വകാര്യ ബസുകള്‍ കടത്തി വിട്ടു;ട്രാഫിക്ക് സുഗമമാക്കാന്‍ പൊലീസ്
തലശേരി: കണ്ണൂര്‍ - കൂത്തുപറമ്പ് മൂന്നാം പാലം ബദല്‍ റോഡിലൂടെ സ്വകാര്യ ബസുകള്‍ കടത്തിവിട്ടു തുടങ്ങി. ബസ് ഉടമകളുടെയും യാത്രക്കാരുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന ബസുകള്‍ മൂന്നു പെരിയ വഴിയാണ് തിരിച്ചു വിട്ടിരുന്നത്. മൂന്നു പെരിയയില്‍ നിന്ന് പാറപ്രം - മമ്മാക്കുന്ന് വഴി കാടാച്ചിറയിലൂടെ ആണ് ബസുകള്‍ നേരത്തെ സര്‍വീസ് നടത്തിയിരുന്നത്.

കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രമാണ് ബദല്‍ റോഡ് വഴി കടത്തി വിട്ടിരുന്നത്. ഇതേ തുടര്‍ന്ന് പാലം പൊളിക്കലിന്റെ ആദ്യ ദിനങ്ങളില്‍ ഇവിടെ കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. പാറപ്രം വഴി സര്‍വിസ് നടത്തുമ്പോള്‍ പത്തുകിലോ മീറ്റര്‍ ദുരം അധികം ഓടേണ്ടി വരുന്നു. ഇതാണ് വഴി തിരിച്ചു വിടലിന് എതിരെ ബസ് ഓപ്പേറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളുടെ പ്രതികരികണം.
എല്ലാ ട്രിപ്പുകളും ഓടാന്‍ കഴിയാത്തത് കാരണം ഇപ്പോള്‍ തന്നെ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും കയറ്റി വരുന്ന ബസുകളെ വണ്‍വേ ക്രമീകരണത്തില്‍ നിന്നും ഒഴിവാക്കി ഈ റൂട്ടില്‍ തന്നെ സര്‍വീസ് നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡി.വൈ. എസ്. പി, എടക്കാട് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് എന്നിവര്‍ക്ക് ഓര്‍ഗനൈസേഷന്‍ നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ ഭാരം കയറ്റി വരുന്ന ലോറികളും മറ്റും ഇതുവഴി കടന്നു പോകാതെ എടക്കാട് പൊലിസ് വഴി തിരിച്ചു വിടുന്നുണ്ട്. എന്നാൽ, മൂന്നാം പാലത്തെ ട്രാഫിക്ക് സംവിധാനം സുഗമമാക്കാന്‍ രണ്ടു പൊലിസുകാരാണ് ഡ്യൂട്ടിയിലുള്ളത്.












Click it and Unblock the Notifications