Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്‍ഡിഎഫിന്റെ നയവ്യതിയാനം അണികള്‍ക്ക് ബോധ്യപ്പെട്ടു'; സിപിഐ വിട്ടവരെ സ്വീകരിച്ച് സുധാകരന്‍

കണ്ണൂര്‍: ഇടത് മുന്നണിയുടെ നയത്തിലെ വ്യതിയാനം അണികള്‍ക്ക് ബോധ്യമായി കൊണ്ടിരിക്കുകയാണെന്നും പതിറ്റാണ്ടുകളായി പിന്തുടരുന്ന കമ്യൂണിസ്റ്റ് വിശ്വാസം അതുകൊണ്ടു തന്നെ പലരും ഉപേക്ഷിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 44 വര്‍ഷത്തെ കമ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി കൈപ്പത്ത് രവീന്ദ്രനും കുടുംബത്തിനും കോണ്‍ഗ്രസ് അംഗത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതൃത്വം ചെയ്യുന്ന തെറ്റുകള്‍ മനസിലാക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും പലരും സംഘടനയിലേക്ക് കടന്നുവരാം. ഇടത് മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജന്‍ പോലും നേതൃത്വത്തിന്റെ തെറ്റായ കാഴ്ചപ്പാടില്‍ പിണക്കത്തിലാണ്. ഏക സിവില്‍കോഡിനെതിരെയുള്ള സെമിനാറില്‍ സിപിഐ വിട്ടുനില്‍ക്കുമെന്ന് പറഞ്ഞിരുന്നു.

SUDHAKARAN

ഇപി ജയരാജനും സെമിനാറില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നു. ആ പാര്‍ട്ടിയില്‍ നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. 1976 മുതല്‍ സിപിഐയില്‍ മെമ്പര്‍ഷിപ്പ് എടുത്ത് കഴിഞ്ഞ ജനുവരി മാസം വരെ സിപിഐയില്‍ സജീവമായി ഉണ്ടായിരുന്നുവെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഇന്ന് കമ്യൂണിസം എന്ന് പറയുന്നത് ചിലരില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു.

കമ്യൂണിസത്തില്‍ വന്ന അപചയത്തില്‍ മനംനൊന്താണ് സിപിഐയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെയും ബിജെപിയെയും നേരിടാന്‍ കഴിവുള്ള പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. അവര്‍ ഈ രണ്ട് ശക്തികള്‍ക്കെതിരെ നിരന്തരം പോരാടി കൊണ്ടിരിക്കുന്നു. കമ്യൂണിസത്തിന്റെ പ്രഖ്യാപിത നയത്തില്‍ വലിയ വ്യതിയാനമാണ് നടമാടി കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന, കെട്ടിട നികുതി വര്‍ദ്ധന, വെള്ളക്കരം കൂട്ടിയത് എല്ലാം ജനദ്രോഹ നടപടികളാണ്. വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുകയും പഠിക്കാതെ പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്യുന്നു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നു.

ഒരു കമ്യൂണിസ്റ്റ് ഭരണത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇതിനെ എതിര്‍ക്കാന്‍ സിപിഐക്ക് സാധിക്കുന്നില്ല. വെളിയം ഭാര്‍ഗ്ഗവന്‍, പികെവി തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കള്‍ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും അതിനാലാണ് താനും കുടുംബവും കോണ്‍ഗ്രസില്‍ ചേരുന്നതെന്നും രവീന്ദ്രന്‍ പറഞ്ഞു.

രവീന്ദ്രനും ഭാര്യ മഹിജയും മകള്‍ അഞ്ജുനയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തില്‍ ഡിസിസി ഓഫീസില്‍ വെച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കെ സി മുഹമ്മദ് ഫൈസല്‍, കെ പി സാജു, രജിത്ത് നാറാത്ത്, ടി ജയകൃഷ്ണന്‍, കെ വി ജയരാജന്‍, കുന്നുമ്മല്‍ ചന്ദ്രന്‍ ,പി ടി സനല്‍കുമാര്‍,ദിലീപന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+