• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണം മന്ദഗതിയില്‍: ദുരിതം പേറി യാത്രക്കാരും ജീവനക്കാരും

 • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ നവീകരണം സ്തംഭിച്ചു. ഇതുകാരണം ഡിപ്പോ ജീവനക്കാരും യാത്രക്കാരും കടുത്ത ദുരിതമനുഭവിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോ നവീകരണത്തിന്റെ ഭാഗമായി ബസ് ബേയുണ്ടാക്കാലും സ്റ്റാന്‍ഡ് മോടികൂട്ടലും തുടങ്ങിയിട്ടു മാസങ്ങളേറെയായെങ്കിലും ഇനിയും പണിപൂര്‍ത്തീകരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

മമ്മൂട്ടി പടം നിര്‍മിക്കാന്‍ ലോട്ടറികള്‍ എടുത്ത് കൂട്ടി, ആരാധകന്റെ വിയോഗത്തില്‍ അനുശോചനവുമായി താരംമമ്മൂട്ടി പടം നിര്‍മിക്കാന്‍ ലോട്ടറികള്‍ എടുത്ത് കൂട്ടി, ആരാധകന്റെ വിയോഗത്തില്‍ അനുശോചനവുമായി താരം

കെഎസ്ആര്‍ടിസി ഡിപ്പോയിലെ രണ്ട് ഓഫിസര്‍മാര്‍ക്കും യാര്‍ഡ് നിര്‍മാണം നടത്തുന്ന തൊഴിലാളികള്‍ക്കും കൊറോണ ബാധിച്ചതിനാലാണ് സിമന്റുകട്ട പാകുന്നത് തല്‍ക്കാലം നില്‍ക്കാലം നിര്‍ത്തിവച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പ്രവൃത്തിയെന്നു പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്കും വ്യക്തതയില്ല.


മഴക്കാലം കഴിയുന്നതിന് മുന്‍പായി യാര്‍ഡ് നവീകരണ പ്രവര്‍ത്തികള്‍ തീര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഒരാഴ്ചയായി പ്രവൃത്തികളൊന്നും ഇവിടെ നടക്കുന്നില്ല. യാര്‍ഡ് നവീകരണ പ്രവൃത്തി തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും നീണ്ടു പോകുന്നത് ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് വിനയായിരിക്കുകയാണ്. മഴ ശക്തിപ്രാപിച്ചതോടെ ഇപ്പോള്‍ ചെളിക്കുളമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ കെ. എസ്്. ആര്‍.ടി.സി ഡിപ്പോ. ഉത്തരമലബാറില്‍ ഏറ്റവും കൂടുതല്‍ ഷെഡ്യൂള്‍ നടത്തുന്നതും വരുമാനത്തില്‍ ഗണ്യമായ നേട്ടമുണ്ടാക്കുന്നതുമാണ് കണ്ണൂരിലേത്.

ഇവിടെ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ബസ് യാര്‍ഡ് നവീകരിക്കണമെന്നത് യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രധാന മുറവിളികളിലൊന്നായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് പ്രവൃത്തി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.
കടന്നപ്പളളി രാമചന്ദ്രന്‍ എം. എല്‍. എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 72 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്.

അത്യാധൂനിക ബസ് യാര്‍ഡും മറ്റും സൗകര്യങ്ങളുമുണ്ടായാല്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ വരുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ.സാധാരണയായി നിത്യേനെ നൂറുകണക്കിന് ബസുകള്‍ കേരളത്തിലെക്കും പുറത്തേക്കും ഇവിടെ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന ബസുകളാണ് പ്രധാനമായി ഇവിടെ നിന്നും പ്രധാനമായി സര്‍വീസ് നടത്തുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും സര്‍വീസ് നടത്തുന്ന അത്യാധൂനിക വോള്‍വോ ബസുകളും കണ്ണൂരില്‍ നിന്നും പോയിവരുന്നുണ്ട്. കൊവിഡ് കാലമായതിനാല്‍ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്രക്കാര്‍ കുറവാണെങ്കിലും രോഗവ്യാപനം ്കുറഞ്ഞാല്‍ പൂര്‍വ്വ സ്ഥിതി തുടരുമെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ പ്രവൃത്തി തടസപ്പെട്ടു നില്‍ക്കുന്നത് ഇത്തരം പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

മഴക്കാലമായാല്‍ ചെളിയും വെള്ളക്കെട്ടും നിറഞ്ഞ അവസ്ഥയാണ് ഡിപ്പോയുടേത്. ഡിപ്പോയുടെ ശോചനീയവസ്ഥ കാരണം യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ വരുന്നത് വളരെ കുറഞ്ഞുവെന്നു അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അധികം യാത്രക്കാരും തൊട്ടടുത്ത കാല്‍ ടെക്‌സ് ജങ്ഷനിലെ സ്റ്റാന്‍ഡില്‍ നിന്നും സ്വകാര്യ ബസുകള്‍ കയറി സ്ഥലം വിടുകയാണ് ചെയ്യുന്നത്. ജീവനക്കാര്‍ക്ക് മഴക്കാലത്തും വേനല്‍കാലത്തും ഒരുപോലെ ദുരിതമായതിനെ തുടര്‍ന്നാണ് ഡിപ്പോ അടിയന്തിരമായി പുതുക്കിപണിയാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇവിടെ പുതുതായി പണിത ഓഫിസ് കെട്ടിടം തുറക്കാത്തതില്‍ ജീവനക്കാര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്. നിലവില്‍ ഷോപ്പിങ് കോപ്ലക്‌സിലെ കെട്ടിടത്തിലാണ് താല്‍ക്കാലിക ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മഴക്കാലമായാല്‍ ഇവിടെ ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. സീലിങ് അടര്‍ന്നുവീഴുന്ന പ്രശ്‌നവുമുണ്ട്. പുതുതായി പണിത ഓഫിസ് കെട്ടിടം എത്രയും പെട്ടെന്ന് തുറന്നു നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

വെണ്ടുരുത്തി പാലത്തിൽ നിന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷയായത് നാവികസേനാ ഉദ്യോഗസ്ഥനും നാട്ടുകാരനും വെണ്ടുരുത്തി പാലത്തിൽ നിന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷയായത് നാവികസേനാ ഉദ്യോഗസ്ഥനും നാട്ടുകാരനും

cmsvideo
  നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം


  English summary
  Kannur KSRTC renovation activities became a threat for passengers and staffs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X