Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിക്ക് ഗാന്ധിജിയുടെ ആത്മകഥ അയച്ചുകൊടുത്ത് കെഎസ്‌യു

കണ്ണൂര്‍: മഹാത്മാഗാന്ധിയെ ലോകമറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം രാഷ്ട്ര പിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍. നിരവധി സമരങ്ങള്‍ നടത്തി ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് നടന്ന് നീങ്ങിയ ഗാന്ധി, സ്വാതന്ത്ര്യ സമരത്തിനെ ജനകീയവല്‍ക്കരിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ്.

അദ്ദേഹം അഹിംസയിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കിയ ധിഷണാശാലിയായ പോരാളിയാണെന്നും ജനഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അതുല്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയെയടക്കം കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ, ഗാന്ധിയെ ജനങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞ നരേന്ദ്ര മോദിക്ക് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെന്ന ആത്മകഥ തപാല്‍ വഴി അയക്കുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kannur

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട് അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകന്‍ സ്വാഗതം പറഞ്ഞു. രാഗേഷ് ബാലന്‍, അര്‍ജുന്‍ കോറോം, അനഘ രവീന്ദ്രന്‍, റയീസ് തില്ലങ്കേരി, അലേഖ് കാടാച്ചിറ, സുഫൈല്‍ സുബൈര്‍, വൈഷ്ണവ് ടിടി, ആദര്‍ശ് പി വി, റിസ്വാന്‍ സിഎച്ച്, ശ്രീരാഗ് ടി പി, വൈഷ്ണവ് കായലോട് എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നും വെളളിയാഴ്ച്ച പകല്‍ പന്ത്രണ്ടു മണിക്ക് പ്രതിഷേധമാര്‍ച്ചായാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രസ് ക്ളബ് ജംഗ്ഷനിലെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എത്തിയത്. പോസ്റ്റ് ഓഫീസ് കവാടത്തില്‍ പൊലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ഉദ്ഘാടനപരിപാടിക്ക് ശേഷം പൊലിസിന്റെ അനുമതിയോടെ പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസിനുളളിലേക്ക് കയറി മഹാത്മഗാന്ധിജയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് സ്പീഡ് പോസ്റ്റായി അയച്ചു നല്‍കി പ്രതീകാത്മകമായി പ്രതിഷേധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+