കുഞ്ഞിമംഗലത്ത് സഹകരണ സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ: അന്വേഷണം അന്തിമഘട്ടത്തില്‍
പിലാത്തറ: കണ്ണൂരില്‍ സഹകരണസംഘം ജീവനക്കാരി തൊഴില്‍ സ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണത്തില്‍ നിര്‍ണായക തെളിവായി ആത്മഹത്യാകുറിപ്പ്. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ സഹകരണ സൊസൈറ്റി ഓഫീസില്‍ ജീവനക്കാരി പട്ടാപ്പകല്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെത്തിയതായാണ് അന്വേഷണം സംഘം നല്‍കുന്ന വിവരം.
കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലെ സെയില്‍സ് വിഭാഗം ക്ലാര്‍ക്ക് കടവത്ത് വളപ്പില്‍ കെ.വി.സീനയാണ് ജൂലൈ-31 ന് രാവിലെ 11.30 ന് സൊസൈറ്റി ഓഫീസില്‍ തുങ്ങിമരിച്ചത്. സംഭവം പരിയാരം എസ്.ഐ പി.സി. സഞ്ജയ് കുമാര്‍ ആണ് അന്വേഷണിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആത്മഹത്യാകുറിപ്പ് വിദഗ്ദ്ധ പരിശോധനക്ക് അയച്ചിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദിയായ ആളെക്കുറിച്ച് സീന ആത്മഹത്യാകുറിപ്പില്‍ പേരെടുത്ത് പറഞ്ഞിരുന്നു. ആത്മഹത്യാകുറിപ്പ് സീന തന്നെ എഴുതിയതാണെന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജീവനക്കാരെയും സീനയുടെ ബന്ധുക്കളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ അന്വേഷണ റിപ്പോര്‍ട്ട് പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചത്. സീനയുടെ ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് കാരണമായി ചിലരെ പരാമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നത്. എന്നാല്‍ സീന തന്റെ ആത്മഹത്യകുറിപ്പില്‍ പറയുന്ന ഒരാള്‍ സംസ്ഥാനത്ത് നിന്ന് നേരത്തെ താമസം മാറ്റിയവരാണെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ജോലി സംബന്ധമായ സമ്മര്‍ദ്ദം കാരണം സീന മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് ചായ വെച്ചുകൊടുക്കുന്നതിനാണ് ഓഫീസിന്റെ താഴത്തെ ഭക്ഷണം പാചകം ചെയ്യുന്ന കോവണി മുറിയിലേക്ക് പോയത്.
എന്നാല്‍ ഇവര്‍ പോയി ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ ചെന്നു നോക്കിയത്. ഈ സമയം സീന തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല












Click it and Unblock the Notifications