അഴീക്കോല്‍ ചാല്‍ ബീച്ചിൽ ട്രാവല്‍ ഫോര്‍ ലൈഫ് പ്രമോഷന്‍ ക്യാംപെയിനും സ്വച്ചതാ ഹീ സേവാ ശുചീകരണവും
വളപട്ടണം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് ചാല്‍ ബീച്ചില്‍ വെച്ച് സംഘടിപ്പിച്ച ട്രാവല്‍ ഫോര്‍ ലൈഫ് പ്രമോഷന്റെ ഭാഗമായുള്ള ക്യാമ്പയിനും സ്വച്ചതാ ഹീ സേവാ ബീച്ച് ശുചീകരണവും കെ.വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ടൂറിസം സംരംഭകര്‍,സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍,ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍,എന്‍എസ്എസ് വളണ്ടിയര്‍മാര്‍,എന്‍സിസി കേഡറ്റുകള്‍ ,സ്റ്റുഡന്റ് പോലീസ്,വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടുകൂടിയാണ് ചാല്‍ ബീച്ച് ശുചീകരിച്ചത്.ആയിരത്തിലധികം പേര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

ഉദ്ഘാടനത്തിന് ശേഷം ശുചിത്വത്തിന്റെ പ്രാധാന്യം കാണിച്ച് കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിറാലി ആയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.ഇന്ത്യാ ടൂറിസം കൊച്ചി ഓഫീസിന്റെ കീഴില്‍ സ്വച്ചതാ ഹീ സേവാ പ്രവര്‍ത്തനങ്ങളുടെയും ട്രാവല്‍ ഫോര്‍ ലൈഫ് പ്രൊമോഷന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്യാമ്പയിന്‍ ആണ് കണ്ണൂരില്‍ നടന്നത്. പങ്കെടുത്തവര്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ അധ്യക്ഷനായി.അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് മുഖ്യാഥിതിയായി പങ്കെടുത്തവര്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു ഇന്ത്യാ ടൂറിസം കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ എം നരേന്ദ്രന്‍ സ്വാഗതവും ഡി ടി പി സി ബീച്ച് മാനേജര്‍ പി ആര്‍ ശരത്കുമാര്‍ നന്ദിയും പറഞ്ഞു അഴീക്കോട് പഞ്ചായത്ത് അംഗം പി വി ഹൈമ,അന്‍ഷാദ് കരുവഞ്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാല്‍ ബീച്ചിനെ അന്താരാഷ്ട്ര തലത്തില്‍ തന്നെ മാതൃക ആവുന്ന രീതിയിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ കെ വി സുമേഷ് എം എല്‍ എ പറഞ്ഞു.മികഞ്ഞ പ്രകൃതി ഭംഗി ഉള്ള ബീച്ചാണ് ചാല്‍ ബീച്ചെന്നും ആയത് സഞ്ചാരികള്‍ക്ക് പുതിയ അനുഭവം പകരുമെന്നും ഇന്ത്യാ ടൂറിസംഅസിസ്റ്റന്റ് ഡയറക്ടര്‍ എം.നരേന്ദ്രന്‍ പറഞ്ഞു












Click it and Unblock the Notifications