തനത് ഭാഷാപ്രയോഗങ്ങള്‍ക്ക് തിരിച്ചറിവുമായി കണ്ണൂര്‍ ഭാഷാ നിഘണ്ടു പ്രകാശനം ചെയ്തു
നിരവധി കണ്ണൂര്‍ ഭാഷാ പ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട് .സെന്റ്ജോസഫ് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി. പത്മനാഭന് പുസ്തകം പ്രകാശിപ്പിച്ചു

കണ്ണൂര്‍: കണ്ണൂരിന്റെ തനത് നാട്ടുഭാഷാപ്രയോഗങ്ങളും ഉത്ഭവവും ചേരുന്ന കണ്ണൂര്‍ ഭാഷാ നിഘണ്ടു പ്രകാശനം ചെയ്തു. പിലാത്തറ സ്വദേശിയും തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വി.ടി.വി. മോഹനനും തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല അസി. പ്രൊഫസര്‍ സ്മിത കെ നായരും ചേര്‍ന്നാണ് 300 വാക്കുകളുള്ള നിഘണ്ടു തയ്യാറാക്കിയത്.
2008 നവംബറില്‍ കോളേജ് ക്യാന്റീനില്‍ നടന്ന സംഭവമാണ് നിഘണ്ടു തയ്യാറാക്കുന്നതിലെത്തിച്ചത്. ''ചായയ്ക്കൊപ്പം കഴിക്കാന്‍ കാലിമുട്ട വേണോ എന്നാണ് ക്യാന്റീന്കാരന് ചോദിച്ചത്. കാലിമുട്ടയെന്നാല്‍ പുഴുങ്ങിയ മുട്ടയാണെന്നത് പുതിയ അറിവായിരുന്നു. കണ്ണൂരുകാരനായിട്ട് പോലും അറിയാത്ത കണ്ണൂര്‍ വാക്കുകളുണ്ടെന്ന് അന്ന് തിരിച്ചറിഞ്ഞു.
അതോടെ വെറുതെ നേരമ്പോക്കിന് വിദ്യാര്‍ഥികളുടെ സഹായത്തോടെ കണ്ണൂര്‍ വാക്കുകളും അര്‍ഥവും ശേഖരിച്ച് തുടങ്ങി. 15 വര്‍ഷങ്ങള്‍ക്കിപ്പുറം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്. വാക്ക്, അച്ചടി മലയാളത്തിലെ അര്‍ഥം, വാക്കുള്‍പ്പെടുന്ന വാചകം എന്നിങ്ങനെയാണ് ഘടന.
കിഞ്ഞ് പാഞ്ഞ് എന്ന വാക്കിനൊപ്പം അര്‍ഥമായി ഇറങ്ങിയോടിയെന്നും ബസിന്റെ ഉള്ളില്‍ നിന്ന് ശബ്ദം കേട്ട് യാത്രക്കാര്‍ കിഞ്ഞ് പറഞ്ഞു എന്ന വാചകവും ചേര്‍ത്തിട്ടുണ്ട്. അമ്മോപ്പം... ഒരു കണ്ണൂരുകാരന് കൈമലര്‍ത്തി മുഖം ചുളിച്ച് ഇങ്ങനെ പറഞ്ഞാല്‍ കണ്ണൂര്‍ ഭാഷ പരിചയമില്ലാത്ത മറ്റ് ജില്ലക്കാര്‍ അന്തം വിട്ട് നില്ക്കും.
ഇതെന്ത് ഭാഷയെന്ന് ചിലപ്പോ കളിയാക്കിയെന്നും വരാം. എനിക്കറില്ല എന്ന് അര്‍ഥം വരുന്ന ഈ നാടന്‍ പ്രയോഗം കണ്ണൂര്‍ ഭാഷയില്‍ ഇടയ്ക്കിടെ കടന്നുവരുന്നതാണ്. കീരാങ്കീരി എന്ന വാക്കിനൊപ്പം ചിവിട് എന്ന അര്‍ഥവും രാത്രിയില്‍ കീരാങ്കീരി ഒച്ചയുണ്ടാക്കി എന്ന വാചകവുമുണ്ട്. കൂടിയ ഗൃഹപ്രവേശം, ചിക്ക് മുടിയിലെ ജഡ, ചിക്കുക- ഉണക്കാനിടുക തുടങ്ങിയ വാക്കുകളുമുണ്ട്. ഇത്തരത്തില്‍ നിരവധി കണ്ണൂര്‍ ഭാഷാ പ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.
പിലാത്തറ സുഹൃദ്സംഘം സെന്റ്ജോസഫ് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി. പത്മനാഭന് പുസ്തകം പ്രകാശിപ്പിച്ചു. ഭാഷാവൈവിധ്യ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എം.എം. ശ്രീധരന് ഏറ്റുവാങ്ങി ഡോ. എം. സത്യന്, എന്‍. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications