ഭരണഘടനാ ആമുഖം വായിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എംവി ജയരാജന്
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കലക്ടര്‍ അരുണ്‍ കെ വിജയന് മുമ്പാകെയാണ് പത്രിക നല്‍കിയത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കണ്ണൂര്‍ കാള്‍ടെക്സിലെ പ്രതിമയില്‍ പുഷ്പ ചക്രം സമര്‍പ്പിച്ച് ഭരണഘടനാ ആമുഖം വായിച്ച ശേഷമാണ് എംവി ജയരാജന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ലോക്സഭയിലെ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായിരുന്ന എകെജിയുടെ പ്രതിമയിലും പത്രിക സമര്‍പ്പണത്തിന് മുമ്പ് ജയരാജന് പുഷ്പചക്രം അര്‍പ്പിച്ചിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് എംവി ജയരാജന് നല്‍കിയത്. ഡമ്മി സ്ഥാനാര്‍ഥിയായി എന്‍ ചന്ദ്രനും പത്രിക സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ശുചിത്വ കേരള മിഷന്റെ മാര്‍ഗനിര്‍ദേശമടങ്ങിയ കിറ്റ് വരണാധികാരി സ്ഥാനാര്‍ഥിക്ക് കൈമാറി.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ചന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി സിപി സന്തോഷ്കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് എംവി ജയരാജന് പത്രിക സമര്‍പ്പണത്തിനായി കലക്ടറേറ്റില്‍ എത്തിയത്.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടിവി രാജേഷ്, ഡോ. വി ശിവദാസന്‍ എംപി, സിപി മുരളി, പിപി ദിവാകരന്, എംപി മുരളി, ഇപിആര്‍ വേശാല, കാസിം ഇരിക്കൂര്‍, എജെ ജോസഫ്, ജോയി കൊന്നക്കല്‍, കെപി സഹദേവന്, എം പ്രകാശന്, എം സുരേന്ദ്രന്, ടികെ ഗോവിന്ദന്, പിവി ഗോപിനാഥ്, കെവി സുമേഷ് എംഎല്‍എ, കെ സുരേശന്, പികെ രവീന്ദ്രന്, കെകെ ജയപ്രകാശന്‍, രാജേഷ് മന്ദമ്പേത്ത്, ഹമീദ് ചെങ്ങളായി, താജുദ്ദീന് മട്ടന്നൂര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ജയരാജന്റെ കൈവശം 5000 രൂപ മാത്രമാണ് ഉള്ളത്. ബാങ്ക് അക്കൗണ്ടില്‍ 281387 രൂപയുമുണ്ട്. ജയരാജന്റെയും ഭാര്യ ലീനയുടെയും പേരില്‍ 30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ട് പേരുടെയും പേരിലായി 25,64,250 രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമിയുണ്ട്. ബുധനാഴ്ച കണ്ണൂര്‍ കലക്ടര്‍ക്ക് നല്കിയ നാമനിര്‍ദേശക പത്രികയിലാണ് ഈ വിവരം. 11000 രൂപയുടെ ഓഹരി മലയാളം കമ്മ്യൂണിക്കേഷനിലും 1500 രൂപയുടെ ഓഹരി റെയ്ഡ്കോയിലുമുണ്ട്.
5 പേര്‍ക്ക് വീതം വെക്കുന്ന 40 സെന്റ് ഭൂമി കുടുംബസ്വത്തായുണ്ട്. കേരള ബാങ്ക് ജീവനക്കാരിയായ ഭാര്യ ലീനയുടെ പേരില്‍ മാരുതി സ്വിഫ്റ്റ് കാറുണ്ട്. ബിഎസ്സി എല്‍എല്‍ബി ബിരുദധാരിയായ എംവി ജയരാജന് 63 വയസുണ്ട്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications