ചൊക്ലി ഡിവിഷന്‍ ഉപതെരഞ്ഞെടുപില്‍ ഭൂരിപക്ഷം കൂട്ടി എല്‍ഡിഎഫ്; സിറ്റിങ് സീറ്റ് നിലനിര്‍ത്തി
കണ്ണൂര്‍: പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മിന്നും വിജയം നേടി. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയതിനെക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തീര്‍ത്ഥാ അനൂപാണ് ഇവിടെ നിന്നും മത്സരിച്ചു വിജയിച്ചത്. തീര്‍ത്ഥാ അനൂപ് 2181 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
തീര്‍ത്ഥ 3,114 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജ്മ 933 വോട്ടും, ബിജെപി സ്ഥാനാര്‍ത്ഥി കെപി സൗമ്യ 299 വോട്ടും നേടി. മൊത്തം 6420 വോട്ടര്‍മാരില്‍ 4346 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 1,966 പുരുഷ വോട്ടര്‍മാരും, 2,380 സ്ത്രീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും, വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തീര്‍ത്ഥ പറഞ്ഞു.

ചൊക്ലി പഞ്ചായത്തിലെ 3,12,14,15,16 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ചൊക്ലി ഡിവിഷന്‍. നേരത്തെ ഇടതുമുന്നണിയില്‍ നിന്നും വിജയിച്ച എന്‍.എസ് ഫൗസി സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രതിപക്ഷമില്ലാത്ത ബ്‌ളോക്ക് പഞ്ചായത്താണ് പാനൂരിലെ ചൊക്‌ളിയിലേത്. കൃത്രിമ ജലപാതാ വിരുദ്ധ സമര മുള്‍പ്പെടെ സര്‍ക്കാരിനെതിരെ ഒട്ടേറെ പ്രതിഷേധ സമരങ്ങള്‍ നടന്ന ചൊക്‌ളി ഡിവിഷനില്‍ അതൊക്കെ വോട്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.
ഇതോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നെഗറ്റീവ് വോട്ടുണ്ടാകുമെന്ന ഇടതുമുന്നണിയുടെ ആശങ്കയും അസ്ഥാനത്തായി. മുസ്ലിം ലീഗിന് നല്ല സ്വാധീനമുണ്ടായിരുന്ന ചൊക്‌ളി ഡിവിഷനില്‍ വെറും 933 വോട്ടുകള്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയും ഇരുന്നൂറിലേറെ വോട്ടുകളില്‍ ഒതുങ്ങി. പ്രതിപക്ഷമില്ലാത്ത ബ്‌ളോക്ക് പഞ്ചായത്തില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തുക മാത്രമല്ല തങ്ങളുടെ വോട്ടിങ്ങ് ശതമാനം കൂട്ടാനും എല്‍ഡിഎഫിന് കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി മാറി.












Click it and Unblock the Notifications