തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തലവേദനയായി വയല്‍കിളികള്‍; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കീഴാറ്റൂരിലെ വയല്‍കിളികള്‍. കീഴാറ്റൂരിലെ വയലില്‍ വച്ചാണ് സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടനന്നത്. കൂട്ടായ്മയുടെ നേതാവായ സന്തോഷ് കീഴാറ്റൂരിന്റെ ഭാര്യയായ പി ലതയാണ് സ്ഥാനാര്‍ത്ഥി.

തളിപ്പറമ്പ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നാട്ടുകാര്‍ സമരത്തിലായിറങ്ങിയിരുന്നു. കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രമാണ് കീഴാറ്റൂര്‍. കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങിയത്.
അറുപത് മീറ്റര്‍ വീതിയില്‍ നാല് വരിപ്പാത വരുന്നതോടെ കീഴാറ്റൂര്‍ എന്ന ഗ്രാമം തന്നെ ഇല്ലാതാവും, 250 ഏക്കറോളം നെല്‍പ്പാടവും ഇതിനൊപ്പം അപ്രത്യക്ഷമാകും. വയല്‍ക്കിളികള്‍ എന്ന ഈ സംഘടനയുടെ നേതൃത്വത്തിലാണ് അന്ന് സമരം നടന്നത്. ഇവര്‍ക്ക് മേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. മുതിര്‍ന്ന നേതാവ് ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കീഴാറ്റൂര്‍ സമരത്തിന് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഒരാളാണ് പി ലത. വാര്‍ഡ് 31ലേക്കാണ് ഇവര്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications