കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ദയനീയ തോല്‍വി; കിട്ടിയ വോട്ട് രണ്ടക്കം കടന്നില്ല

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയത് വാര്‍ത്തയായിരുന്നു. ഭര്‍ത്താവിനെയും കാമുകനെയും ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസമാണ് സ്ഥാനാര്‍ത്ഥി ഒളിച്ചോടിയത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആ സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.

bjp

കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ മത്സരിച്ച സി ആതിരയാണ് പരാജയപ്പെട്ടത്. വെറും 38 വോട്ടുകള്‍ മാത്രമാണ് ആതിരയ്ക്ക് വാര്‍ഡില്‍ നിന്നും നേടനായത്. ഇതേ പഞ്ചായത്തില്‍ മറ്റൊരു വാര്‍ഡില്‍ മത്സരിച്ച ആതിരയുടെ ഭര്‍ത്താവ് മന്നൂര്‍ ധനേഷ് നിവാസില്‍ ധനേഷും ദയനീ.മായി പരാജയപ്പെട്ടു.

കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പമാണ് സ്ഥാനാര്‍ത്ഥി ഒളിച്ചോടിയത്. സംഭവത്തെ തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവും കുട്ടികളുമുള്ള ബിജെപി സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ എത്തുകയായിരുന്നു. ചില രേഖകള്‍ എടുക്കേണ്ടതുണ്ടെന്നും അത് എടുക്കുന്നതിന് വേണ്ടി പോകുകയാണെന്നും ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും പറഞ്ഞു. എന്നാല്‍ പോയ സ്ഥാനാര്‍ത്ഥി പിന്നെ തിരിച്ചെത്തിയിട്ടില്ല.

പിന്നീട് സ്ഥാനാര്‍ത്ഥിയെ കാണാതായതോടെ നേതാക്കളും പ്രവര്‍ത്തകരും അന്വേഷണം നടടത്തി. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലസായത്. വിവാഹത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിക്ക് ഇയാളുമായി അടുപ്പമുണ്ടെന്നാണ് വിവരം. ഇയാള്‍ ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടിലെത്തിയതോടെയാണ് ഒളിച്ചോടിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒളിച്ചോടാമായിരുന്നില്ലെ എന്നാണ് അണികളും നേതാക്കളും അന്ന് ഇരുവരോടും ചോദിച്ചത്.

യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു, ജനങ്ങളുടെ വിജയമെന്ന് ഡിവൈഎഫ്ഐയുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു, ജനങ്ങളുടെ വിജയമെന്ന് ഡിവൈഎഫ്ഐ

ഇടുക്കി ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്; അഭിമന്യുവിന്റെ വട്ടവടയില്‍ യുഡിഎഫിന് ജയംഇടുക്കി ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്; അഭിമന്യുവിന്റെ വട്ടവടയില്‍ യുഡിഎഫിന് ജയം

ബിജെപിക്ക് വേണ്ടി മത്സരിച്ച അബ്ദുള്ളക്കുട്ടിയുടെ സഹോദരന് കിട്ടിയത് വെറും 20 വോട്ട്.. കനത്ത പരാജയംബിജെപിക്ക് വേണ്ടി മത്സരിച്ച അബ്ദുള്ളക്കുട്ടിയുടെ സഹോദരന് കിട്ടിയത് വെറും 20 വോട്ട്.. കനത്ത പരാജയം

Recommended Video

cmsvideo
എന്നെ ജയിപ്പിക്കാത്തവര്‍ ഇനി വഴി നടക്കില്ല | Oneindia Malayalam

English summary
Kannur Local Election results; BJP candidate who elope with her lover before the polls got 38 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X