• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഡാമുകള്‍ തുറന്നതല്ല സാധാരണയേക്കാള്‍ ആറിരട്ടി മഴപെയ്തതാണ് പ്രളയകാരണം: മന്ത്രി ഇ പി ജയരാജന്‍

  • By desk

കണ്ണൂര്‍: ചിലര്‍ പറയുന്നതു പോലെ ഡാമുകള്‍ അശാസ്ത്രീയമായി തുറന്നുവിട്ടതല്ല അതിശക്തമായ മഴയെ തുടര്‍ന്ന് കേരളത്തിലെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് ആഗ്‌സ്തിലെ പ്രളയത്തിന് കാരണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. നവകേരളത്തിനായുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ചെറുകുന്ന് സൗത്ത് എല്‍.പി സ്‌കൂളില്‍ നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ ലഭിക്കുന്നതിനേക്കാള്‍ ആറിരട്ടി മഴയാണ് ഇത്തവണയുണ്ടായത്. കേരളത്തിലെ 44 നദികള്‍ക്ക് പരമാവധി ഉള്‍ക്കൊള്ളാനാവുക 2250 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. എന്നാല്‍ ആഗസ്റ്റ് ആറു മുതല്‍ പെയ്ത മഴ കാരണം നദികളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് 14000 ദശലക്ഷം ഘനമീറ്ററായിരുന്നു. നദികള്‍ കരകവിഞ്ഞൊഴുകിയതാണ് വന്‍ പ്രളയത്തിന് കാരണമായത്. കേന്ദ്ര-സംസ്ഥാന സേനകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കേരളത്തിന്റെ സൈന്യമായി മുഖ്യമന്ത്രി വിശേഷിപ്പിച്ച മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പൊതു ജനങ്ങളുടെയും ഒത്തൊരുമിച്ച പ്രവര്‍ത്തനഫലമായി പ്രളയത്തില്‍പ്പെട്ട ഒരു ലക്ഷത്തിലേറെ മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ നമുക്കായി.

55 ലക്ഷം പേരെ ബാധിച്ച പ്രളയത്തില്‍ ജീവഹാനി പരമാവധി കുറയ്ക്കാന്‍ സാധിച്ചത് നമ്മുടെ കൂട്ടായ ശ്രമഫലമായിരുന്നു. ഈ വര്‍ഷത്തെ കാലവര്‍ഷത്തിലാകെ 488 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. മഴക്കെടുതിയെ തുടര്‍ന്ന് 15 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലെത്തി. ഇടക്കാലാശ്വാസമെന്ന രീതിയില്‍ 10,000 രൂപയും അവശ്യ സാധനങ്ങളടക്കിയ കിറ്റുകളും നല്‍കിയാണ് അവരെ വീടുകളിലേക്ക് തിരികെ അയച്ചത്.

85000 വീടുകളും 17000 കിലോമീറ്റര്‍ റോഡുകളും 496 വലിയ പാലങ്ങളും ഉള്‍പ്പെടെ പ്രളയം കേരളത്തിനേല്‍പ്പിച്ച ആഘാതത്തില്‍ 40,000 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഈ ദുരന്തത്തില്‍ നിന്ന് നാടിനെ കരകയറ്റാനും ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ ഒരേ മനസ്സോടെ മുന്നോട്ടുവരുന്ന കാഴ്ച കേരളത്തിന്റെ ഭാവിയെക്കുറ്റിച്ച് വലിയ പ്രതീക്ഷയാണ് നമുക്ക് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടും മൂന്നും തവണ സംഭാവന നല്‍കാത്തവരുണ്ടാവില്ല. നല്‍കിയത് പോരെന്നുള്ള ചിന്തയാല്‍ വീണ്ടും വീണ്ടും നല്‍കാന്‍ ആളുകള്‍ മുന്നോട്ടുവരികയാണ്. മലയാളികളുടെ സാന്നിധ്യം എവിടെയുണ്ടോ അവിടെ നിന്നൊക്കെ സഹായവാഗ്ദാനങ്ങള്‍ ലഭിക്കുന്നതായും മന്ത്രി പറഞ്ഞു.

കണ്ണപുരം, മാടായി, പയ്യന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നടന്ന ഫണ്ട് ശേഖരണത്തിന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നേതൃത്വം നല്‍കി. എം.എല്‍.എമാരായ സി കൃഷ്ണന്‍, ടി വി രാജേഷ് എന്നിവര്‍ ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു.

കണ്ണപുരം ഗവ.എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി രാമകൃഷ്ണന്‍ (കണ്ണപുരം), ഇ പി ഓമന (കല്ല്യാശ്ശേരി), കെ നാരായണന്‍ (പാപ്പിനിശ്ശേരി), പി കെ അസ്സന്‍കുഞ്ഞി മാസ്റ്റര്‍ (ചെറുകുന്ന്), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാടായി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ സുഹറാബി (മാടായി), ഇ പി ബാലകൃഷ്ണന്‍ (കടന്നപ്പള്ളി-പാണപ്പുഴ), കെ വി മുഹമ്മദലി (മാട്ടൂല്‍), ഡി വിമല (ഏഴോം), പി പ്രഭാവതി (ചെറുതാഴം), എം കുഞ്ഞിരാമന്‍ (കുഞ്ഞിമംഗലം), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത തുടങ്ങിയവര്‍ സംബന്ധിച്ചു.

പയ്യന്നൂര്‍ നഗരസഭാ ഹാളില്‍ നടന്ന ധനസമാഹരണത്തില്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം രാഘവന്‍ (കരിവെള്ളൂര്‍-പെരളം), എം വി ഗോവിന്ദന്‍ (രാമന്തളി), എന്നിവര്‍ സംസാരിച്ചു.

പെരിങ്ങോം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി നളിനി (പെരിങ്ങോം-വയക്കര), പി ഉഷ (കാങ്കോല്‍-ആലപ്പടമ്പ), കെ സത്യഭാമ (എരമം-കുറ്റൂര്‍), ജമീല കോളയാത്ത് (ചെറുപുഴ) എന്നിവര്‍ പങ്കെടുത്തു.

English summary
kannur local news about reason for flood in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more