അറക്കൽ ബീവി അന്തരിച്ചു; അറക്കല്‍ ആദി രാജാസില്‍ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം
കണ്ണൂർ: അറക്കല്‍ സ്വരൂപത്തിലെ നിലവിലെ സുല്‍ത്താന (അറക്കല്‍ ബീവി) ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി അന്തരിച്ചു. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കൽ രാജവംശം. തലശേരി ചിറക്കര ടൗണ്‍ ഹാളിന് സമീപത്തെ അറക്കല്‍ ആദി രാജാസില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അവശത കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു.
92 വയസ്സായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് 2006 സെപ്തംബര്‍ 17നായിരുന്നു സ്ഥാനാരോഹണം നടന്നത്. രാജവംശത്തിലെ മുപ്പത്തി ഏഴാമത് അധിപയായിരുന്നു ആയിഷാബീവി. ഖബറക്കം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തലശ്ശേരി ഓടത്തില്‍പള്ളി കബര്‍സ്ഥാനില്‍ നടക്കും. തലശ്ശേരി സ്വദേശി പരേതനായ സിഒ മൊയ്തു കേയിയുടെ ഭാര്യയാണ് ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി .

ഫാത്തിമ മുത്തുബി വി ,പരേതരായ ഹംസക്കോയ, ഇമ്പിച്ചിക്കോയ, ചെറുവി, വമ്പത്തി എന്നിവര്‍ സഹോദരങ്ങളാണ്. അടുത്ത അധിപയായി സഹോദരി ഫാത്തിമ മുത്തു ബീവി സ്ഥാനമേല്‍ക്കും. ആദി രാജ സഹിദ, ആദി രാജാ മുഹമ്മദ് സാദിഖ്, ആദി രാജാ മുഹമ്മദ് റാഫി, ആദി രാജാ മുഹമ്മദ് ഷംസീര്‍, പരേതനായ ആദി രാജാ മുഹമ്മദ് റഊഫ് എന്നിവരാണ് മക്കള്‍. സാഹിറ, ഹാനി ഫ, സാജിദ, നസീമ, പരേതനായ എ.പി.എം.മൊയ്തു. എന്നിവർ മരുമക്കളാണ്.












Click it and Unblock the Notifications