കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോര്‍മാലിന്‍ ഭീതി: കേരളത്തിലെത്തിക്കുന്ന മത്സ്യം പൂര്‍ണമായും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

ക​ണ്ണൂര്‍: കേരളത്തിലേക്ക് എത്തിക്കുന്ന മത്സ്യം പരിശോധിക്കുന്ന നടപടി പൂര്‍ണതയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം താഴെ ചമ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാം കഴിക്കുന്ന പലതിലും വിഷാംശം കണ്ടെത്തുകയാണ്. സുരക്ഷിതമെന്ന് മത്സ്യം കഴിക്കുന്നവര്‍ കരുതുന്ന മത്തി കഴുകിയപ്പോഴാണ് ഒരു സ്ത്രീയുടെ സ്വര്‍ണ മോതിരം വെളുത്തു പോയത്. നാം എന്തൊരു ചുറ്റുപാടിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കുക. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

-fish

വികസനം എന്നാല്‍ നാടിന്റെ സ്വച്ഛത അതേ പോലെ നിലനിര്‍ത്തുകയാണ്. നാടിന്റെ തനിമയില്‍ ഏറ്റവും പ്രധാനം പരിസരം ശുചിയായി വെക്കുകയാണ്. മാലിന്യങ്ങള്‍ മൂലം നമ്മള്‍ കുടിക്കുന്ന വെള്ളം പോലും മലിനമാവുകയാണ്. മാലിന്യങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലാണ് പകര്‍ച്ചവ്യാധികളും പെരുകുന്നത്. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്ലതുപോലെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ഹാള്‍, വെര്‍ച്വല്‍ ക്ലാസ് റൂം എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയതു.

English summary
kannur-local-news cm's response over fish to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X