കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ത്യയിലെ ആകെ സഹകരണ നിക്ഷേപത്തിന്റെ പകുതിയും കേരളത്തില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്റെ ആകെ തുകയുടെ 50 ശതമാനവും കേരളത്തിലാണെന്നും മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കൂടിയാണ് ബാക്കി അമ്പത് ശതമാനം സമാഹരിക്കുന്നതെന്നും സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തെ മറികടക്കാന്‍ സാധിച്ചത് സഹകരണമേഖലയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധിയെ സഹകരണ പ്രസ്ഥാനം മറികടന്നു. നോട്ടു നിരോധനം പ്രഖ്യാപിച്ച കാലത്ത് ഒന്നരലക്ഷം കോടിയായിരുന്നു കേരളത്തിലെ സഹകരണമേഖലയിലെ നിക്ഷേപമെങ്കില്‍ ഇന്നത് ഒന്നേമുക്കാല്‍ ലക്ഷം കോടിയായി ഉയര്‍ന്നു -മന്ത്രി പറഞ്ഞു.

kadakampally-26-

'മുറ്റത്തെ മുല്ല' എന്ന പേരില്‍ സഹകരണ വകുപ്പ് പാലക്കാട് ആരംഭിച്ച പദ്ധതി മൈക്രോഫിനാന്‍സിങ് രംഗത്തേക്കുള്ള കടന്നുവരവാണ്. കണ്ണൂര്‍ ജില്ലയും ഇതിനു അനുയോജ്യമാണ്. പദ്ധതി നടപ്പിലാക്കാനാവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പിടിമുറുക്കുന്ന ബ്ലേഡ് മാഫിയാ സംഘങ്ങളെ തുരത്തേണ്ടതുണ്ടെന്നും ചന്തയിലെ കച്ചവടക്കാരെ സമീപിക്കുന്ന ബ്ലേഡുകാരെ ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചന്തവ്യാപാരം നടത്തുന്ന ആളുകള്‍ക്ക് പ്രതിദിന വായ്പ കൊടുക്കുന്ന പദ്ധതി സര്‍ക്കാരിന്റെ ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്റെ ഹെഡ് ഓഫീസ്, മെയിന്‍ ബ്രാഞ്ച്, മിനി ഓഡിറ്റോറിയം എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് നവീകരിച്ച് ആധുനികവല്‍ക്കരിച്ചത്. ചടങ്ങില്‍ സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബാങ്ക് മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി നൂറുദ്ദീന്‍ നിര്‍വഹിച്ചു. കെ.സി.സി. റുപെ കാര്‍ഡ് വിതരണോദ്ഘാടനം പ്ലാനിങ് വിഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ ദിനേശ് ബാബുവും, ഫാര്‍മേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി. ജാനകി ടീച്ചറും, പ്ലാവിന്‍ തൈ വിതരണം കാങ്കോല്‍-ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഉഷയും മെമ്പര്‍മാര്‍ക്കുള്ള അപകട മരണ ഇന്‍ഷുറന്‍സ് പ്രഖ്യാപനം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലനും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി ശശിധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി ടി തമ്പാന്‍ നന്ദി പറഞ്ഞു.

English summary
kannur-local-news kadakampally on new economic scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X