കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തമിഴ്‌നാട് സ്വദേശിയില്‍ നിന്നും മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി തട്ടിയെടുത്ത സംഭവം: ഒരാള്‍ക്കെതിരെ കേസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. അഞ്ചുകോടി രൂപ ലോട്ടറിയടിച്ചതായി അവകാശപ്പെട്ട് ടിക്കറ്റ് ലോട്ടറി വകുപ്പിന് നല്‍കിയ പറശിനിക്കടവ് സ്വദേശി അജിതനെ തിരെയാണ് കേസെടുത്തത്. കോഴിക്കോട് പുതിയങ്ങാടിയില്‍ താമസിക്കുന്ന മുനിയനെന്ന മുനിയപ്പന്റെ പരാതിയിലാണ് കേസെടുത്തത്.

ശിവസേനയുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്.... ആ സഖ്യം പൊളിക്കണം, നിബന്ധന ഇങ്ങനെശിവസേനയുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്.... ആ സഖ്യം പൊളിക്കണം, നിബന്ധന ഇങ്ങനെ

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ടിക്കറ്റ് സൂക്ഷിച്ച പഴ്‌സ് മോഷണം പോയെന്നാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയന്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റുമായി മറ്റൊരാള്‍ ഒന്നാം സമ്മാനം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ച ടിക്കറ്റ് ഇയാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു.

mny

പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് ടിക്കറ്റ് കളവ് പോയതെന്നും പരാതിയിലുണ്ട്. ലോട്ടറി ടിക്കറ്റ് വാങ്ങിയ ഉടന്‍ തന്നെ പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നു. എന്നാല്‍ ഈ പേര് മായ്ച്ചു കളഞ്ഞാണ് ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പറശ്ശിനിക്കടവ് സ്വദേശിയായ അജിതനാണ് മണ്‍സൂണ്‍ ബംബര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെയാണ് മുനിയന്റെ പരാതി.

ഗുരുതര ആരോപണമായതിനാല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ലോട്ടറി വിറ്റ ഏജന്റില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ അതീവ രഹസ്യമായാണ് പോലീസ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ജൂലൈ 20നാണ് മണ്‍സൂണ്‍ ബംബറിന്റെ നറുക്കെടുപ്പ് നടന്നത്. എം.ഇ 174253 എന്ന കണ്ണൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് മണ്‍സൂണ്‍ ബംബറിന്റെ ഒന്നാം സമ്മാനം. പോലീസ് കേസെടുത്ത സ്ഥിതിക്ക് അജിതന് ഒന്നാം സമ്മാനം കൈമാറുന്നത് ലോട്ടറി വകുപ്പ് മരവിപ്പിച്ചേക്കുമെന്നാണ് സൂചന:

English summary
Kannur lottery cheating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X