Get Updates
Get notified of breaking news, exclusive insights, and must-see stories!

മതിലിടിയുന്ന ശബ്ദം കേട്ടതോടെ ഓടി; അഞ്ചരക്കണ്ടിയില്‍ തലനാരിഴക്ക് രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു

കണ്ണൂര്‍: മതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ആണ് സംഭവം. ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ നടന്നുപോകുമ്പോള്‍ റോഡരികിലുണ്ടായിരുന്ന കൂറ്റന്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. രാവിലെ എട്ടേകാലോടെയാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ മദ്രസയിലേക്ക് നടന്നുപോകുന്നതിനിടെ പൊടുന്നനെ കൂറ്റന്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

മതില്‍ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ട ഉടനെ വിദ്യാര്‍ത്ഥികള്‍ ഓടി മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റ് മതിലാണ് തകര്‍ന്നു വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകള്‍ റോഡില്‍ വീണ ചെങ്കല്ലും കോണ്‍ക്രീറ്റും നീക്കി. മതിലിടിയുന്ന വീഡിയോ എല്ലാം മുമ്പ് കണ്ടിട്ടുണ്ട് എന്നും ശബ്ദം കേട്ട ഉടനെ ഓടി മാറുകയായിരുന്നു എന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

WEATHER

വീട്ടിലെത്തി വിവരം പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു എന്നും കുട്ടി കൂട്ടിച്ചേര്‍ത്തു. വണ്ടിയൊന്നും ഇല്ലാതിരുന്നതിനാല്‍ റോഡില്‍ മറുവശത്തേക്ക് ഓടുകയായിരുന്നു എന്നും കുട്ടി പറഞ്ഞു. അതേസമയം മഴ കനത്തതോടെ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ കണ്ണൂര്‍ വിമാനത്താവള പ്രദേശത്ത് കനത്ത മഴയായതിനാല്‍ വിമാനം വഴി തിരിച്ചുവിട്ടു.

കുവൈത്ത്- കണ്ണൂര്‍ വിമാനം കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്. മഴയും മഞ്ഞും കാരണം റണ്‍വേ വിസിബിലിറ്റി കുറഞ്ഞ് ലാന്‍ഡിങിന് കഴിയാതായതോടെയാണ് വിമാനം വഴിതിരിച്ചുവിട്ടത്. ഒന്നില്‍ കൂടുതല്‍ തവണ ലാന്‍ഡിങിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മട്ടന്നൂര്‍ നായിക്കാലിയില്‍ മട്ടന്നൂര്‍- ഇരിക്കൂര്‍ റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞ് വീണു. റോഡിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായിരിക്കുന്നത്.

ഇത് വഴിയുള്ള യാത്ര പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. സമീപത്തെ കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. മട്ടന്നൂര്‍ വെളിയമ്പ്രയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിര്‍ത്തിയിട്ട കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. ഇന്നലെ രാത്രി മുതല്‍ കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്തും ശക്തമായ മഴയാണ് പെയ്യുന്നത്. അതേസമയം എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ തീവ്രമഴയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+