• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡിന് പുറകെ ഡെങ്കിപ്പനിയും: പയ്യന്നൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

  • By Desk

പയ്യന്നൂര്‍: കണ്ണൂർ ജില്ലയിൽ കൊവിഡിന് പുറകെ ഡെങ്കിപ്പനി പടരുന്നതും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നു.പയ്യന്നൂരിനടുത്ത് രാമന്തളിയില്‍ യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു.. താവുരിയാട് ക്ഷേത്രത്തിന് സമീപത്തെ കെ.വി മനോജ് (37) ആണ് മരിച്ചത്. ഇയാള്‍ പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഴാം തീയതിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന് കടുത്ത പ്രമേഹവും ഉണ്ടായിരുന്നതായാണ് വിവരം. പരേതനായ കുമാരന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുനിത. മകന്‍: ദേവജിത്ത്.കൊവിഡിന് പുറകെ പകർച്ചവ്യാധികളും പടർന്ന് പിടിക്കുന്നത് കണ്ണൂരിലെ മലയോര ജനതയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ആനപ്പേടി മാറുന്നില്ല, ജീവന്‍ രക്ഷിക്കുന്നത് ഈ മാര്‍ഗങ്ങളിലൂടെ, അതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ!!

കൊ വിഡ് സമൂഹ വ്യാപനം ഭയന്ന്മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച മുതല്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സമ്പര്‍ക്കത്തിലൂടെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പരിധിയില്‍ രണ്ടാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിക്കാന്‍ തീരുമാനിച്ചു.

മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണം, അല്ലാത്തവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കും. അവശ്യ സാധങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഹോം ഡെലിവറി വഴി സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ടൗണുകളില്‍ ഒരു തരത്തിലുള്ള വാഹന പാര്‍ക്കിങ്ങും അനുവദിക്കില്ല. ബസ്സുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രമെ നിര്‍ത്താന്‍ പാടുള്ളുവെന്നും ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു

ഇതിനിടെ ചെറുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥീരികരിച്ചത് മലയോരത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലിന് ദുബായില്‍ നിന്നെത്തി ചെറുപുഴയിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബക്കളം സ്വദേശിക്കാണ് കോവിഡ് സ്ഥീരികരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണമുണ്ടായതിനെ തുടര്‍ന്ന് 8-ാം തീയതിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ചയാണ് ഇയാള്‍ക്കു രോഗം സ്ഥീരികരിച്ചത്. ഇതോടെ ഇവര്‍ക്ക് ലോഡ്ജില്‍ വേണ്ട സൗകര്യം ഒരുക്കി കൊടുത്ത ചിലരോട് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ 17 പേരാണ് ചെറുപുഴയിലെ ലോഡ്ങില്‍ ക്വാറന്റൈനില്‍ കഴിഞ്ഞത്. ഇവരെല്ലാം തന്നെ ഇവിടെ നിന്നു സ്വന്തം വീടുകളിലേക്ക് മാറിയിട്ടുണ്ട്.

English summary
Kannur: Man dies of fever in Payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X