Get Updates
Get notified of breaking news, exclusive insights, and must-see stories!

15 കൊല്ലം മുമ്പ് സുഹൃത്ത് മുഖത്തടിച്ചത് മദ്യപിക്കുന്നതിനിടെ ഓര്‍ത്തു;വീട്ടില്‍ക്കയറി വെട്ടി പ്രതികാരം

പരിയാരം: മദ്യ ലഹരിയില്‍ സുഹൃത്തിനെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ച് ഇറക്കി വെട്ടി പരിക്കേല്‍പ്പിച്ച് മധ്യവയസ്‌കന്‍. വ്യാഴാഴ്ച അര്‍ധരാത്രി ഒന്നരയോടെ ആയിരുന്നു സംഭവം. പതിനഞ്ച് വര്‍ഷം മുമ്പ് മുഖത്ത് അടിച്ചതിന് പ്രതികാരമായാണ് ആക്രമണം എന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളി തെരുവത്തിനെ ( 55 ) ആണ് സുഹൃത്തായ ദിനേശന്‍ പള്ളിക്കര വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. സംഭവ സമയത്ത് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മുരളി തെരുവത്തിനെ ദിനേശന്‍ വീട്ട് മുറ്റത്ത് എത്തി ഫോണില്‍ വിളിക്കുകയായിരുന്നു.

crime

ആദ്യം തെരുവത്തിനെ ദിനേശന്‍ മദ്യപിക്കാന്‍ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് വേണ്ട എന്നും വീട്ടില്‍ പോയി ഉറങ്ങ് എന്നും തെരുവത്ത് ദിനേശനോട് പറഞ്ഞു. എന്നിട്ടും തെരുവത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി രണ്ട് കാലുകളിലും ദിനേശന്‍ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.

പതിനഞ്ച് വര്‍ഷം മുമ്പ് നീ എന്റെ മുഖത്ത് അടിച്ചത് ഓര്‍മ്മ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ദിനേശന്റെ ആക്രമണം എന്ന് തെരുവത്ത് പറയുന്നു. എന്നാല്‍ ദിനേശന്‍ ആക്രമണത്തിനിടെ പറഞ്ഞ സംഭവത്തെപ്പറ്റി താന്‍ ഓര്‍ക്കുന്നു കൂടിയുണ്ടായിരുന്നില്ല എന്നും തെരുവത്ത് പറയുന്നു.

വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

കടിഞ്ഞിമൂലയിലെ ഫ്യൂസൂരി സുനി എന്ന് അറിയപ്പടുന്ന സുനിയും ഈ സമയം ദിനേശനോട് ഒപ്പം ഉണ്ടായിരുന്നു തെരുവത്ത് പറയുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ തെരുവത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വെട്ടെടാ എന്ന് പറഞ്ഞ് സുനി ആണ് ദിനേശന് വടിവാള്‍ എടുത്ത് കൊടുത്തത്. സുനിയും ദിനേശനും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ പഴയ സംഭവം ഓര്‍മിച്ചതാണ് ആക്രമണത്തിലെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മുരളി തെരുവത്തിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

മുരളിയെ ഉടന്‍ തന്നെ കാസര്‍കോട്ടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മുരളിയുടെ കാലിന്റെ മസിലുകള്‍ വെട്ടേറ്റ് ചതഞ്ഞ നിലയില്‍ ആയതിനാല്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+