കണ്ണൂരിൽ മൊബൈൽ ഫോൺ ഓൺലൈൻ ആയി ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണം
കണ്ണൂർ: കണ്ണൂരിൽ മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷണം. കണ്ണൂർ കോളകം സ്വദേശി ജോസ്മി ആണ് പോലീസിൽ, പരാതി നൽകിയത്.
കഴിഞ്ഞ മാസമാണ് ജോസ്മി 7299 രൂപ വിലയുള്ള മൊബൈൽ ഫോൺ ഓൺ ലൈനിൽ ഓർഡർ ചെയ്തത്. എന്നാൽ പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് അതേ വലിപ്പത്തിലുള്ള മരക്കഷണമാണ്.

ഉടൻ തന്നെ യുവതി ഡെലിവറി ബോയിയെ വിളിച്ച് സംഭവം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ സാധനം മാറ്റിത്തരാം എന്നാണ് ജോസ്മിയോട് ഡെലിവറി ബോയ് ഉറപ്പ് പറഞ്ഞു. എന്നാൽ ഫോൺ ലഭിച്ചില്ല.
ഇതോടെ ജോസ്മി കസ്റ്റമർ കെയറിലും കൊറിയർ സർവീസിലും വിളിച്ച് പരാതി അറിയിച്ചെങ്കിലും തുടർ നടപടി ഒന്നും സ്വീകരിച്ചില്ല. ഓർഡർ കൈപ്പറ്റിയാൽ പണം തിരികെ നൽകില്ലെന്നായിരുന്നു ഓൺലൈൻ കസ്റ്റമർ കെയ.ർ അറിയിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് സംഭവം പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications