Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിര്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി എ.ഐ ക്യാമറയില്‍ കുടുങ്ങി. എ.ഐ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി ലബീഷ് ബാലകൃഷ്ണനെ (23)യാണ് നടക്കാവില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാലിന് റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട കെ.എല്‍ 58 സെഡ് 7052 നമ്പര്‍ ബുള്ളറ്റാണ് മോഷണം പോയത്. ചാലാട് സ്വദേശി രാജേഷ് കന്നാട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ബുള്ളറ്റ്. രാജേഷിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനുമോഹനനും സംഘവും കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കൊടുവള്ളിയിലെ എ.ഐ ക്യാമറയില്‍ പ്രതി കുടുങ്ങിയത്. ഹെല്‍മറ്റില്ലാതെയായിരുന്നു ലബീഷ് ബുള്ളറ്റ് ഓടിച്ചിരുന്നത്.

Arrest

എ.ഐ ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ ആര്‍.സി ഓണറായ രാജേഷിന് മൊബൈലില്‍ നിയമ ലംഘനം നടത്തിയതായി സന്ദേശം എത്തുകയായിരുന്നു. രാജേഷ് ഉടന്‍ തന്നെ കണ്ണൂര്‍ പൊലീസിന് വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹനന്‍ ഉടന്‍ തന്നെ നടക്കാവ് പൊലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കണ്ണൂരിലേക്ക്‌കൊണ്ടുവരുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ്അറിയിച്ചു. രണ്ടു മാസം മുന്‍പ്കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ പൊലിസുകാരന്റെ ബുളളറ്റ് മോഷ്ടിച്ചകേസിലെ പ്രതിയെ പൊലിസ് പിടികൂടിയിരുന്നു.കണ്ണൂര്‍ പൊലിസ്‌ക്‌ളബിനു മുന്‍പില്‍ നിര്‍ത്തിയിട്ട ബുളളറ്റാണ് മോഷണം പോയത്.


ഈകേസിലെ പ്രതിയും സി.സി.ടി.വിക്യാമറയില്‍ കുടുങ്ങിയിരുന്നു.താണയിലെ മോട്ടോര്‍വാഹനവകുപ്പിന്റെ സി.സി.ടി.വിക്യാമറയിലാണ് ഇരിക്കൂര്‍ പെരുവളത്ത് പറമ്പില്‍ ബേക്കറിയില്‍ജോലി ചെയ്തിരുന്ന പ്രതികുടുങ്ങിയത്. ഇതിനു ശേഷമാണ് മറ്റൊരുകേസിലെ പ്രതികൂടി ക്യാമറയില്‍ കുടുങ്ങി പിടിയിലാകുന്നത്.

കണ്ണൂര്‍ നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ മോഷണം പോകുന്നത് പതിവാകുന്ന സാഹചര്യത്തില്‍ പൊലിസ് രാത്രികാല പട്രോളിങ്ശക്തമാക്കിയിട്ടുണ്ട്. ഷാഡോ പൊലിസും മോഷ്ടാക്കളെ പിടികൂടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.കണ്ണൂര്‍സിറ്റി പൊലിസ്‌കമ്മിഷണര്‍ ആര്‍.അജിത്ത്കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലിസ് നടപടി ശക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ബുളളറ്റ് മോഷ്ടിച്ചകേസിലെ പ്രതി ലബീഷ്ബാലകൃഷ്ണന്‍കോഴിക്കോട് ജില്ലയിലെ നടക്കാവില്‍ മറ്റൊരു ഇരുചക്രവാഹനം മോഷ്ടിച്ചകേസിലാണ് പിടിയിലായത്. ഇയാള്‍ ഇപ്പോള്‍റിമാന്‍ഡിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+