Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവള-മാനന്തവാടി റോഡിനായുള്ള സാധ്യത തെളിയുന്നു, സാമൂഹ്യാഘാത പഠനം നടത്തും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാന താവളത്തില്‍ നിന്നും വയനാട് ജില്ലയിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള പുതിയ റോഡെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു. മാനന്തവാടി-കണ്ണൂര്‍ വിമാനത്താവളം പുതിയ റോഡ് പദ്ധതിയുടെ 4(1) നോട്ടിഫിക്കേഷന്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചതായി കിഫ്ബിഉദ്യോഗസ്ഥര്‍ മട്ടന്നൂര്‍ എംഎല്‍എ കെകെ. ശൈലജ വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തില്‍ അറിയിച്ചു.

കഴിഞ്ഞദിവസം നിയമസഭയില്‍ മട്ടന്നൂര്‍ എംഎല്‍എ കെകെ ശൈലജ ടീച്ചറുടെ ചോദ്യത്തിന് പൊതുമരാമത്ത് മന്ത്രി റിയാസ് മട്ടന്നൂര്‍ മാനന്തവാടി റോഡിന്റെ പ്രവൃത്തിയെ കുറിച്ചു മറുപടി പറഞ്ഞിരുന്നു. ഗസറ്റ് വിജ്ഞാപനം വരുന്നതോടെ സാമൂഹിക ആഘാത പഠനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kannur-highway

അമ്പായത്തോട് തുടങ്ങി വിമാനത്താവളം വരെ 40 കിലോമീറ്റര്‍ ദൂരത്തില്‍ 24 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത പണിയുന്നതിനുള്ള അലൈന്‍മെന്റ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് 4 (1) നോട്ടിഫിക്കേഷന്‍ ആയി കളക്ടര്‍ക്ക് സമര്‍പ്പിച്ചതെന്ന് കിഫ്ബിഅസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി സരിത്ത് യോഗത്തെ അറിയിച്ചു ആറുമാസം കൊണ്ട് സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണം.

പിന്നീട് ഓരോ വീടിന്റെയും സ്ഥലങ്ങളുടെയും ഏറ്റെടുക്കുവാനുള്ള സര്‍വ്വ റവന്യു വിഭാഗം നടത്തുന്നതിനായി 11( 1) നോട്ടിഫിക്കേഷന്‍ നടത്തണം ആറുമാസത്തിനകം പൂര്‍ത്തീകരിച്ച് വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 19(1)നോട്ടിഫിക്കേഷന്‍ നടത്തും തുടര്‍ന്ന് ടെന്‍ഡര്‍ ഘട്ടത്തിലേക്ക് കടക്കാനാവും ഗകഎആ ഫണ്ടില്‍ നിന്നും 2000 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ 974 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കല്‍ പ്രതീക്ഷിക്കുന്നത്.

അമ്പായത്തോട് മുതല്‍ ബോയ്‌സ് ടൗണ്‍ വരെ 5.76 കിലോമീറ്റര്‍ ദൂരം 39 കോടി രൂപയ്ക്ക് നവീകരിക്കുന്ന പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചതാണ് 12 മീറ്റര്‍ വീതിയില്‍ റോഡ് നവീകരിക്കുന്നതിനും സ്ഥലം സൗജന്യമായി ലഭിച്ചു ബോയ്‌സ് ടൗണ്‍ റോഡില്‍ പാറകളും മറ്റും ഇടിഞ്ഞ് വീണ പശ്ചാത്തലത്തില്‍ അപകട സാധ്യതയുള്ള കല്ലുകള്‍ പൊട്ടിച്ചു നീക്കുന്നതിന് വനംവകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനതാവളത്തിലേക്ക് വയനാട്ടില്‍ നിന്നും വരേണ്ടവര്‍ ഇപ്പോള്‍ നെടും പൊയില്‍ വഴി വളത്തു ചുറ്റി വരേണ്ട അവസ്ഥയാണ്. മട്ടന്നൂര്‍ - മാനന്തവാടി റോഡു വന്നാല്‍ യാത്രക്കാര്‍ക്ക് പോക്കുവരവ് എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ മലഞ്ചരക്കും സുഗന്ധ വ്യഞ്ജനവും ഏറെ ഉല്‍പ്പാദിക്കപ്പെടുന്ന വയനാട് ജില്ലയില്‍ നിന്നും വിദേശങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാനും ഈ റോഡ് സഹായകരമാവുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+