Get Updates
Get notified of breaking news, exclusive insights, and must-see stories!

കേളകം രാമച്ചി കോളിനിയിലും മാവോയിസ്റ്റ് സാന്നിധ്യം: പൊലീസ് തെരച്ചില്‍ ശക്തമാക്കി

കൊട്ടിയൂര്‍: കേളകം രാമച്ചിയില്‍ മാവോയിസ്റ്റുകളെ കണ്ടതിനെ തുടര്‍ന്ന് രാമച്ചി മേഖലയിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടും പൊലിസും സംയുക്തമായി തെരച്ചില്‍ നടത്തി. കേരള, കര്‍ണാടക വനാതിര്‍ത്തിയിലാണ് മാവോയിസ്റ്റുകള്‍ ചൊവ്വാഴ്ച്ച രാത്രിയെത്തിയത്. ആയുധമേന്തിയ രണ്ടംഗ സംഘം രാമച്ചി കോളനിയിലെ എടാന്‍ കേളന്റെ വീട്ടിലെത്തുകയും രണ്ട് മണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തതിനു ശേഷമാണ് ഇവര്‍ മടങ്ങിയത്. ഇതേ തുടര്‍ന്ന് ഇരിട്ടി ഡി.വൈ. എസ്.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പൊലിസ് സംഘം വീട്ടുകാരുടെ മൊഴിയെടുത്തു. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വിക്രം ഗൗഡയും സഹപ്രവര്‍ത്തകനുമാണ് രാമച്ചിയിലെത്തിയതെന്ന് സൂചനയുണ്ട്. ഒരു മാസത്തിനുള്ളില്‍ ഈ മേഖലയില്‍ ഇത് നാലാം തവണയാണ് സായുധരായ മാവോയിസ്റ്റ് സംഘമെത്തുന്നത്.

MAOIST

നേരത്തെ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയ സംഭവവുമുണ്ടായിരുന്നു. കണ്ണവം ചെക്കിയേരി കോളനിയിലും നേരത്തെ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം പകല്‍ അയ്യംകുന്നിലെ എടപ്പുഴയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.

ഇവിടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കളി തട്ടുംപാറ, തുടിമരം എന്നീ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഇതോടെ കര്‍ണാടക വനാതിര്‍ത്തി മേഖല മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന കേന്ദ്രമാവുകയാണെന്നാണ് എന്നാണ് സൂചന. പുതുതായി നിരവധി കേഡറുകള്‍ മാവോയിസ്റ്റ് കബനി ദളത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

കൊട്ടിയൂര്‍ വനമഖേലയില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയത് കണ്ണൂര്‍ ജില്ലയിലെ പൊലിസ് സേനയ്ക്കു തലവേദനയായി മാറിയിട്ടുണ്ട്. കേരള, കര്‍ണാടക സംസ്ഥാന പൊലിസും തണ്ടര്‍ബോള്‍ട്ടുമാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരുന്നത്. എന്നാല്‍ വനമേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിരന്തരസാന്നിധ്യമായ മാവോവാദികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ മാവോയിസ്റ്റുകള്‍ തോക്കുമായി ഇറങ്ങി പ്രകടനം നടത്തുകയും ലഘുലേഖ വിതരണം നടത്തുകയും പോസ്റ്റര്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+