Get Updates
Get notified of breaking news, exclusive insights, and must-see stories!

മരത്തില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി മാര്‍ക്ക് പ്രവര്‍ത്തകര്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പാലക്കാട് സ്വാമിമഠം റോഡില്‍ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ കൂറ്റന്‍ മരത്തില്‍ കയറിയ പെരുമ്പാമ്പിനെ റസ്‌ക്യു പ്രവര്‍ത്തകര്‍ അതിസാഹസികമായി പിടികൂടി. ബുധനാഴ്ച്ച പകല്‍ ഒമ്പതു മണിയോടെയാണ് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഇതിനു ശേഷം ഇവര്‍ മലബാര്‍ അവര്‍നെസ് ആന്‍ഡ് റെസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്) പ്രവര്‍ത്തകരുടെ സഹായം തേടി.

വന്‍മരത്തിന്റെ കൊമ്പില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ക്ക് പ്രവര്‍ത്തകര്‍ തുടങ്ങുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട സാഹസിക പ്രയ്തനത്തിനൊടുവിലാണ് പാമ്പിനെ മോചിപ്പിച്ചത്. തുടര്‍ന്ന് മരത്തില്‍ നിന്നും സഞ്ചിയിലാക്കി ഭദ്രമായി കയര്‍ വഴി താഴത്തേക്ക് ഇറക്കി. ഇതിനു ശേഷം മറ്റൊരു സഞ്ചിയിലേക്ക് മാറ്റി. മാര്‍ക്ക് പ്രവര്‍ത്തകരായ ഷാജി ബക്കളം, സന്ദീപ് ചക്കരക്കല്‍ എന്നിവരാണ് മരത്തിന്റെ മുകളില്‍ കയറിയത്.

kannur

റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി,രഞ്ജിത്ത് നാരായണന്‍, വിഷ്ണു പനങ്കാവ് എന്നിവര്‍ താഴെ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഏകദേശം മൂന്ന് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസിലെ ഫോറസ്റ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രക്ഷാപ്രവര്‍ത്തനത്തിനിടെയില്‍ പെരുമ്പാമ്പിന് പരുക്കേറ്റിട്ടില്ല. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ ആവാസ വ്യവസ്ഥയിലേക്ക് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസം പെരുമ്പാമ്പ് മരത്തില്‍ കുടുങ്ങുകയായിരുന്നു. ഇതു നേരത്തെ ഇവിടെയുണ്ടായിരുന്നതായി ഹൗസിങ്ങ് കോളനിയിലെ താമസക്കാര്‍ പറഞ്ഞു. കോളനിയിലെ എതിര്‍ വശത്തുള്ള പ്രദേശത്ത് കാട് പിടിച്ചതു കാരണം ഇഴജന്തുക്കളുടെ ശല്യം കൂടുതലാണെന്ന് പുഴാതിഹൗസിങ് കോളനിയിലെ താമസക്കാരിയായ ഗിരിജ പറഞ്ഞു. മുര്‍ഖന്‍ അടക്കമുള്ള വിഷ പാമ്പുകള്‍ വീട്ടുമുറ്റത്ത് എത്താറുണ്ടെന്ന് ഗിരിജ പറഞ്ഞു.

കാടുപിടിച്ച പ്രദേശം വ്യത്തിയാക്കുന്നതിനുള്ള നടപടികള്‍ കോര്‍പറേഷന്‍ അധികൃതര്‍ സ്വീകരിക്കണമെന്നും ഇവര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ കൂടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. കണ്ണൂര്‍ നഗരത്തിനകത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വാഹനങ്ങളും കാല്‍നടയാത്രക്കാരും സ്ഥിരം സഞ്ചരിക്കുന്ന റോഡിനടുത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

സംഭവം വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്. മാധ്യമപ്രവര്‍ത്തകരും ജനങ്ങളും തടിച്ചു കുട്ടിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തടസമായി മാറി. എന്നാല്‍ മാര്‍ക്ക് പ്രവര്‍ത്തകരുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് രക്ഷാപ്രവര്‍ത്തനത്തിന് ഗതിവേഗം കൂട്ടിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+