കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും കരുത്തറിയിച്ച് കണ്ണൂർ: എൽഎസ്എസ്- യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാമത്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലെ മികച്ച വിജയത്തിനു ശേഷം ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ജില്ലയ്ക്ക് ചരിത്ര വിജയം. കൂട്ടായ പരിശ്രമത്തിലൂടെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമാണ് കണ്ണൂര്‍ ജില്ല കരസ്ഥമാക്കിയത്. എല്‍എസ്എസ് പരീക്ഷയില്‍ 38.52 ശതമാനവും യുഎസ്എസ് പരീക്ഷയില്‍ 17.31 ശതമാനവുമാണ് ജില്ലയുടെ ശരാശരി. സംസ്ഥാന ശരാശരി എല്‍എസ്എസിന് 27 ശതമാനവും യുഎസ്എസിന് 10.79 ശതമാനവുമാണ്.

തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ നീട്ടി; ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുംതിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ നീട്ടി; ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായി. 2019-ല്‍ 1977 പേര്‍ക്കാണ് എല്‍എസ്എസ് ലഭിച്ചിരുന്നത്. ഈ വര്‍ഷം ഇത് 4036 ആയി ഉയര്‍ന്നു. 10476 കുട്ടികളാണ് ഈ വര്‍ഷം എല്‍എസ്എസ് എഴുതിയത്. പരീക്ഷയെഴുതിയ 8253 കുട്ടികളില്‍ 1429 പേര്‍ക്ക് യുഎസ്എസ് ലഭിച്ചു. പയ്യന്നൂര്‍, തളിപ്പറമ്പ് സൗത്ത്, പാനൂര്‍ എന്നീ ഉപജില്ലകളില്‍ എല്‍എസ്എസിന് 51 ശതമാനം കുട്ടികള്‍ വിജയിച്ചു. 10 ഉപജില്ലകളില്‍ 30 നും 50 നും ഇടയില്‍ വിജയശതമാനമുണ്ട്. യുഎസ്എസിന് തളിപ്പറമ്പ് സൗത്ത്,പയ്യന്നൂര്‍, ഇരിക്കൂര്‍, മാടായി, കണ്ണൂര്‍ നോര്‍ത്ത് എന്നീ ഉപജില്ലകളില്‍ 20നും 30 നും ഇടയില്‍ വിജയ ശതമാനമാണുള്ളത്.

 kannur-map-

അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ജില്ലയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനായത്. എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡയറ്റ് കണ്ണൂര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു.

അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി. ജൂണ്‍ മാസം മുതലുള്ള ക്ലാസ് റൂം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്‍എസ്എസ്, യുഎസ്എസ് പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകര്‍ക്ക് ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലനങ്ങളും നല്‍കി. ഉപജില്ലാ തലത്തില്‍ എ.ഇ.ഒ, ഡയറ്റ് ഫാക്കല്‍റ്റി, ബിപിഒ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിമാസ മോണിറ്ററിംഗ് നടത്തുകയും ഉപജില്ലാ തലത്തില്‍ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

കണ്ണൂര്‍ സെന്റ് തെരേസാസിലെ 50 കുട്ടികള്‍ക്കും പാനൂര്‍ കൊളവല്ലൂര്‍ എല്‍പിഎസിലെ 41 കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചു. വിജയികളെ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ കെവി സുമേഷ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎമാരായ കെസി ജോസഫ്, കെഎം ഷാജി, ടിവി രാജേഷ് സണ്ണി ജോസഫ്ജെ യിംസ് മാത്യു എന്നിവർ അനുമോദിച്ചു.

English summary
Kannur marks first in LSS and USS scholarship examinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X