മാതമംഗലം ശ്രീ പോര്‍ക്കലി സ്റ്റീല്‍സിലെ ലോഡിങ് തര്‍ക്കം വീണ്ടും രൂക്ഷം; ചരക്ക് തടഞ്ഞ് സിഐടിയു
പയ്യന്നൂര്‍: മാതമംഗലം ശ്രീ പോര്‍ക്കലി സ്റ്റീല്‍സിലെ ലോഡിങ് തര്‍ക്കം വീണ്ടും അതിരൂക്ഷമായി. കഴിഞ്ഞ ദിവസം സ്ഥാപനത്തിലേക്ക് വന്ന ലോഡ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഇറക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥിതി വീണ്ടും വഷളായത്. ഇതേ തുടര്‍ന്ന് സ്ഥാപന ഉടമ മോഹന്‍ലാല്‍ പൊലിസിന്റെ സഹായം തേടിയെങ്കിലും ഇതിനിടെയില്‍ തൊഴിലാളികള്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി മടക്കിയതായി പറയുന്നു.
ഈ മാസം ആദ്യവാരം ഇവിടെ ലോഡിറക്കുന്നതും സി.ഐ.ടി.യു പ്രവര്‍ത്തകരായ ചുമട്ടുതൊഴിലാളികള്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പെരിങ്ങോം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ അനുരഞ്ജന യോഗം വിളിക്കുകയും ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ചയില്‍ പൊലിസിന്റെ അനുമതിയുണ്ടെങ്കില്‍ ലോഡിറക്കാമെന്നു തൊഴിലാളികള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനു കടകവിരുദ്ധമായാണ് ഇപ്പോള്‍ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഉടമയുടെ വാദം. സ്ഥാപനത്തിലേക്ക് ലോഡുവരുന്നുവെന്നു രഹസ്യവിവരം ലഭിച്ചതിനാല്‍ സി.ഐ.ടി.യു തൊഴിലാളികള്‍ കണ്ടന്തോറിയില്‍ വാഹനം തടയുകയായിരുന്നുവെന്നും ഉടമ ആരോപിക്കുന്നു. ഈ വിവരം പരിയാരം പൊലിസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചപ്പോള്‍ സ്ഥാപനത്തില്‍ ലോഡു കയറ്റുന്നതും ഇറക്കുന്നതിനും മാത്രമേ സംരക്ഷണം നല്‍കാന്‍ കഴിയുകയുളളുവെന്നാണ് അറിയിച്ചതെന്നാണ് ഉടമ വെളിപ്പെടുത്തുന്നത്.
തുടര്‍ന്ന് ജില്ലാ പൊലrസ് സൂപ്രണ്ടിനെ ബന്ധപ്പെട്ടതിനു ശേഷം മാത്രമാണ് സംരക്ഷണം ലഭിച്ചത്. പൊലിസിന്റെ അനുമതിയോടെ ലോഡുമായെത്തിയ വാഹനം മാതമംഗലത്ത് സി.ഐ.ടി.യു തൊഴിലാളിള്‍ തടഞ്ഞു ഡ്രൈവറെ മടക്കി അയച്ചതിനെ തുടര്‍ന്ന് പെരിങ്ങോം എസ്. ഐയുടെ നേതൃത്വത്തില്‍ പൊലിസ് സഥത്തെത്തിയെങ്കിലും ലോഡിറക്കുന്നതിന് സുരക്ഷ ഉറപ്പാക്കാതെ ലോറി സ്റ്റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഉടമ ആരോപിച്ചു.
എന്നാല്‍ വാഹനം തടയാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ലോറി ഡ്രൈവര്‍ യാത്ര മതിയാക്കി മടങ്ങുകയായിരുന്നുവെന്നാണ് ഈക്കാര്യത്തില്‍ പൊലിസിന്റെ വിശദീകരണം. ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് ഉടമ കഴിഞ്ഞ പത്തd വര്‍ഷമായി മാതമംഗലത്ത് മറ്റൊരു സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുറച്ചുകൂടി വിപുലീകരിച്ചു തൊട്ടടുത്ത് പ്രസ്തുത സ്ഥാപനം തുടങ്ങിയത്. പഴയ സ്ഥാപനത്തില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തൊഴില്‍ നിഷേധം അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ഐ.ടി.യു ജില്ലാസെക്രട്ടറി പി.വി കുഞ്ഞപ്പന്‍ പറഞ്ഞു.












Click it and Unblock the Notifications