Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ മേയർ ടിഒ മോഹനൻ ജനവരി ഒന്നിന് സ്ഥാനമൊഴിയും; പുതിയ മേയർക്കായി ലീഗിൽ ചർച്ച സജീവം

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ ടിഒ മോഹനൻ ജനുവരി ഒന്നിന് സ്ഥാനമൊഴിയും. മുസ്ലീം ലീഗുമായുണ്ടാക്കിയ ധാരണപ്രകാരമാണ് നടപടി. 3 വർഷത്തിന് ശേഷം സ്ഥാനം ഒഴിയാനായിരുന്നു ധാരണ. ഈ സാഹചര്യത്തിലാണ് രാജിവെയ്ക്കാനുള്ള തീരുമാനം. സംസ്ഥാനത്തെ ഏക കോൺഗ്രസ് മേയറാണ് കണ്ണൂരിലേത്.

രണ്ട് വർഷം പൂർത്തിയായപ്പോൾ തന്നെ മുസ്ലീം ലീഗ് മേയർ സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിരുന്നു. കാലാവധി പൂർത്തിയായാൽ രാജി എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. ജൂൺ മുതൽ ചർച്ച ചൂട് പിടിച്ചെങ്കിലും തീരുമാനമായില്ല. ഒടുവിൽ ഇരു നേതൃത്വവും തമ്മിൽ പരസ്യ തർക്കത്തിലേക്ക് സാഹചര്യം നീങ്ങി. ഒടുക്കം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ധാരണ ഉണ്ടാക്കിയത്.

 kanur

അതേസമയം ആരാകും മേയർ എന്നത് സംബന്ധിച്ച് ലീഗിൽ ധാരണ ആയിട്ടില്ല.
മുസ്ലീം ലീഗ്പാർലമെന്ററി ബോർഡ് ചെയർമാൻ മുസ്ലിഹ് മoത്തിലായിരിക്കും പുതിയ മേയറെന്നത് അഭ്യൂഹം ഉണ്ട്. എന്നാൽ മുസ്ലിം ലീഗിലെ 14 അംഗങ്ങളും മേയർ സ്ഥാനത്തിന് യോഗ്യരാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചേലേരി പ്രതികരിച്ചു. ഉടൻ തന്നെ ഇക്കാര്യത്തിൽ ചർച്ച പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ഒരാളെ മാത്രം ഫോക്കസ് ചെയ്ത് മുസ്ലിം ലീഗ് ഇതുവരെ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. പാർലമെന്ററി ബോർഡിലില്ലാത്തവർ മന്ത്രിയായ ചരിത്രം ലീഗിനുണ്ട്. വനിത മേയറായ ചരിത്രവുമുണ്ട്. മുസ്ലിം ലീഗിന് ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിന് കൂടി അർഹതയുണ്ട്', അദ്ദേഹം പറഞ്ഞു.

കോർപറേഷൻ കൗൺസിലില്ലാത്ത ഒരു പ്രമുഖ നേതാവിനെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം മേയർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കം നടത്തുന്നുവെന്ന് നേരത്തെ ആരോപണമുയർത്തിരുന്നു. ഇതിൽ ഒരു വിഭാഗം കൗൺസിൽ അംഗങ്ങൾക്ക് എതിർപുണ്ട്. നിലവിലെ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചറെ മേയറാക്കണമെന്ന ആവശ്യവും ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+