ജഡ്ജിമാര്‍ ആടിനെയും പശുവിനെയും വാങ്ങി വളര്‍ത്താതിരുന്നത് എന്താ?; ഹൈക്കോടതി പരാമര്‍ശത്തിനെതിരെ കണ്ണൂര്‍ മേയര്‍
കണ്ണൂർ: കേരളത്തിലെ യുവാക്കളെല്ലാം സര്‍ക്കാര്‍ ജോലിക്ക് പിന്നാലെയാണെന്നുള്ള കേരള ഹൈക്കോടതി പരാമർശത്തിനെതിരെ കണ്ണൂർ മേയർ ടിഒ മോഹനൻ. എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഈ നിലപാട് മാറണമെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു.
ആടിനെ മേയ്ച്ചാല്‍ സ്റ്റാറ്റസ് കുറയുമോ എന്ന ഹൈക്കോടതിയുടെ പരാമര്‍ശം ചൊടിപ്പിച്ചതോടെയാണ് മേയര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായെത്തിയത്. എല്‍എല്‍ബി കഴിഞ്ഞയുടന്‍ ജഡ്ജിമാര്‍ ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്നും മേയർ ചോദിക്കുന്നു. ജഡ്ജിയായിരിക്കുമ്പോള്‍ എന്തും വിളിച്ചുപറയാമെന്നാണ് ചില ന്യായിധിപന്മാര്‍ കരുതുന്നതെന്നും മോഹനന്‍ പറഞ്ഞു.

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ
സംസ്ഥാനത്തെ കാലാവധി കഴിഞ്ഞ പിഎസ്സി റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധര്‍ണയിലായിരുന്നു മേയറുടെ പ്രതികരണം. കഴിഞ്ഞദിവസം പിഎസ്സി ജോലിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി കേരളത്തിലെ യുവാക്കക്കെതിരായ പരാമര്‍ശം നടത്തിയത്. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, എ ബദറുദ്ദീന്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹർജിയിൽ വാദം കേട്ടിരുന്നത്. പിഎസ്സി ആവശ്യപ്പെട്ട സമയത്ത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങൾ.
Recommended Video
സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ആണെന്നും കേരളത്തില്‍ മാത്രമാണ് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിര്‍ബന്ധമുള്ളതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ കേരളത്തിലെ യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കേരളത്തിൽ എംഎസിയൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആടിനെ വളര്‍ത്താനൊന്നും ആരും തയ്യാറാകുന്നില്ലെന്നും ആടിനെ മേയ്ച്ചാല്‍ സ്റ്റാറ്റസ് കുറയുമെന്ന ചിന്തയാണ് എല്ലാവര്‍ക്കുമുള്ളതെന്നും കോടതി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ പല കോണുകളിൽ നിന്നും കഴിഞ്ഞ ദിവസം തന്നെ വിമർശനങ്ങളുയർന്നിരുന്നു.












Click it and Unblock the Notifications