കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

പയ്യന്നൂര്‍: തളിപറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന മാരക സിന്തറ്റിക്ക് മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ശ്രീകണ്ഠാപുരം ചെങ്ങളായി കോട്ടപറമ്പിലെ കളരികുന്നേല്‍ കെ. അബ്ദുല്‍ റാഷിദ് (29) ശ്രീകണ്ഠാപുരം സി. എച്ച് നഗറിലെ നെടുഞ്ചാര പുതിയ പുരയില്‍ സയ്യിദ് (31) എന്നിവരാണ് തളിപ്പറമ്പ് പൊലിസിന്റെ പിടിയിലായത്.

ASS

തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിലെ ചെങ്ങളായി ചേരന്‍കുന്ന് വളവില്‍ ഇന്ന് രാവിലെ നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 8.3 ഗ്രാം എം.ഡി.എം.എയും പിടികൂടി.

'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍

സി. ഐ. ഇ.പി സുരേഷ്, എസ്. ഐ പി.പി അശോക്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വടകര എന്‍.ഡി.പി. എസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതിനിടെ കണ്ണൂര്‍ -കാസര്‍കോട് ജില്ലാ അതിര്‍ത്തി പ്രദേശത്തെ രണ്ടിടങ്ങളില്‍ നിന്നും സിന്തറ്റിക്ക് മയക്കുമരുന്ന് പിടികൂടി. എംഡിഎംഎ കടത്തിയ കുറ്റത്തിന് വ്യത്യസ്ത കേസുകളില്‍ രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി.

ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍

മാലോം മൈക്കയത്തെ സി.ജെ.ആല്‍ബിന്റെ (21) കൈയില്‍നിന്ന് 1.140 ഗ്രാം എം.ഡി.എം.എ.യും കോഴിക്കോട് സ്വദേശിയും അശോകച്ചാലില്‍ താമസക്കാരനുമായ സനല്‍ ചാക്കോ(20) യില്‍നിന്ന് 2.970 ഗ്രാം എം.ഡി.എം.എയുമാണ് പോലീസ് പിടികൂടിയത്.

ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ഇരുവരും സുഹൃത്തുക്കളാണെന്ന് പൊലിസ് പറഞ്ഞു. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ക്ളീന്‍ കാസര്‍ഗോഡ് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം വെള്ളരിക്കുണ്ട് എസ്ഐ എം.പി വിജയകുമാറും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

അമ്പും വില്ലും ആരും തൊടേണ്ട..; ശിവസേന ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍അമ്പും വില്ലും ആരും തൊടേണ്ട..; ശിവസേന ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജി കുമാര്‍ ടി.ടി, ബിജു എം.ആര്‍, പ്രിയേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എന്‍.പി അനൂപ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നീ മഹാനഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വരുന്നത്. അതുകൊണ്ടു തന്നെ ഇവിടെ നിന്നുള്ള മയക്കുമരുന്ന് ഒഴുക്ക് തടയാന്‍ അതിര്‍ത്തിയില്‍ പൊലിസ് എക്സൈസും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വരും ദിനങ്ങളിലും സിന്തറ്റിക്ക് മയക്കുമരുന്നിനായി പരിശോധന ശക്മാക്കുമെന്ന് പൊലിസ് അറിയിച്ചു.

English summary
Kannur: MDMA caught in a car at Taliparamba: Two youths arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X