കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ മെഡിക്കല്‍ കോളേജിൽ മാലിന്യപ്ലാന്റിലെ മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കി വിടുന്നെന്ന് പരാതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും വെള്ളം ദേശീയപാതയിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായി പരാതി. മെഡിക്കല്‍ കോളജിലെ 10 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്‌മെന്റിലെ കാല്‍ നൂറ്റാണ്ട് പിന്നിട്ട അള്‍ട്രാ ഫില്‍റ്ററിങ്ങ് സംവിധാനം ഇപ്പോള്‍ തകരാറിലാണ്. നേരത്തെ ഇവിടെ നിന്നും ശുദ്ധീകരിച്ച വെള്ളം ഗാര്‍ഡനിലും മറ്റും ഉപയോഗിച്ചിരുന്നു. എന്നാല്‍ അള്‍ട്രാ ഫില്‍റ്ററിങ്ങ് സിസ്റ്റം തകരാറിലായി വെള്ളത്തില്‍ ദുര്‍ഗന്ധം ഉണ്ടായതോടെ ഇത് ഒഴിവാക്കി.

യുഎപിഎയോട് യോജിപ്പില്ല, സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുഎപിഎയോട് യോജിപ്പില്ല, സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ഇപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളം കുറച്ചു ദിവസമായി പ്ലാന്റില്‍ നിന്നും റോഡിലേക്കാണ് ഒഴുക്കുന്നത്. ഇത് വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി തീര്‍ന്നിരിക്കയാണ്. ഇത് സംബന്ധിച്ച് പ്രദേശവാസിയായ കൃഷ്ണന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും ഗ്രാമ പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്.

kannur

ഇപ്പോള്‍ കേടായി കിടക്കുന്ന ടാങ്ക് ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൂര്‍ണമായും പൊളിച്ചുനീക്കുന്നതിനാല്‍ ഇത് ഉള്‍പ്പെടെ പുനര്‍നിര്‍മിക്കാന്‍ നാലുകോടി രൂപ ചെലവ് വരുന്ന പദ്ധതി മെഡിക്കല്‍ കോളജ് അധികൃതര്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മലിനജല ടാങ്കില്‍ നിന്നും വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നില്ലെന്നുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

English summary
Kannur medical collage waste managaement issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X