ഇനി മുഖം മുഴുവൻ മറയ്ക്കാം: കൊവിഡിനെ നേരിടാൻ പ്രത്യേക തരം മാസ്കുമായി കണ്ണൂർ മെഡിക്കൽ കോളേജ്
കണ്ണൂർ: കൊവിഡ്-19 ബാധിതരില്‍ നിന്നും മറ്റുള്ളവർക്ക് മാരക രോഗം പകരാതിരിക്കാന്‍ പരിയാരത്തെ കണ്ണൂര്‍ ഗവൺമെന്റ് മെഡിക്കല്‍ കോളേജില്‍ പ്രത്യേകതരം മുഖാവരണം വികസിപ്പിച്ചു. പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ് കിറ്റിലെ സാധനങ്ങള്‍ ധരിച്ച ശേഷം മറയ്ക്കപ്പെടാത്ത മുഖഭാഗങ്ങള്‍ കൂടി സുരക്ഷിതമാക്കാനാണ് കോളേജ് സ്വന്തം നിലയിൽ പുതിയ മാസ്ക് സ്വകാര്യമായി വികസിപ്പിച്ചെടുത്തത്. രോഗികളില്‍ നിന്നും ശ്രവങ്ങള്‍ ശേഖരിക്കുമ്പോഴോ പരിശോധനയ്ക്കിടയിലോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ രോഗബാധയേല്‍ക്കാതിരിക്കാന്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിയുതാണ് ഈ മുഖാവരണം.
ലോകത്തേമ്പാടും കൊവിഡ്-19 ചികിത്സക്കിടയില്‍ ഡോക്ടര്‍മാക്കും നഴ്‌സ്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും രോഗം പിടിപെടുകയും മരണം വരെ സംഭവിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണിത്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം പൂര്‍ണ്ണമായും ഉറപ്പ് വരുത്തുതിന് വേണ്ടിയാണ് സ്വന്തമായി സുരക്ഷാ കവചം വികസിപ്പിച്ചെടുത്തതെന്ന് കണ്ണൂര്‍ ഗവമെന്റ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ: കെ. സുദീപ് പറഞ്ഞു. പിപിഇ കിറ്റിനു പുറമെയാണ് പുതുതായി വികസിപ്പിച്ച മുഖകവചം ഉപയോഗിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരാകാതിരിക്കാനാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ പരിയാരത്തെ ശക്തി ടാര്‍പോളിന്‍ കമ്പിനിയാണ് ഇത് നിര്‍മ്മിക്കുക. ഓവര്‍ഹെഡ് പ്രൊജക്ടറിന് ഉപയോഗിക്കുന്ന പ്രത്യേക പ്ലാസ്റ്റിക് ഷീറ്റാണ് ഇതിനായി ഉപയോഗിക്കുക 80 മീറ്ററോളം സാധനം ഇതിനായി വാങ്ങി മെഡിക്കല്‍ കോളേജ് അധികൃതര്‍ ടാര്‍ പോളിന്‍ കമ്പനിക്ക് നല്കയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് അധികൃതര്‍ത രൂപകല്‍പ്പന ചെയ്ത മുഖാവരണം ടാര്‍പോളിന്‍ കമ്പനി നിര്‍മ്മിച്ച് നല്കുക മാത്രമാണ് ചെയ്തത്. ഒരിക്കല്‍ ഉപയോഗിച്ച ശേഷം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇത്തരമൊരു സുരക്ഷാ മുഖകവചം നിര്‍മ്മിക്കുത്. ഇതിന്റെ ഉപയോഗക്ഷമത ഉറപ്പുവരുത്തിയ ശേഷം മറ്റ് ആശുപത്രികളിലേക്കും ഇത് ശുപാര്‍ശ ചെയ്യാനൊരുങ്ങുകയാണ് പരിയാരം കണ്ണൂര്‍ ഗവമെന്റ് മെഡിക്കല്‍ കോളേജ് അധികൃതര്‍.












Click it and Unblock the Notifications