Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോണ്‍ ആശങ്കയുടെ പാളത്തില്‍ മെമു

കണ്ണൂര്‍: ഒമിക്രോണ്‍ സൃഷ്ടിച്ച ആശങ്കയുടെ പാളത്തില്‍ വടക്കന്‍ കേരളത്തിന്റെ പ്രതീക്ഷയായ മെമു ട്രെയിന്‍ സര്‍വീസ്. 26ന് മെമു കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാത്രക്കാരുണ്ടോയെന്ന കാര്യം ആശങ്കയിലാണ്.

ഒമിക്രോണ്‍ വ്യാപന പശ്ചാലത്തലത്തില്‍ മെമു സര്‍വീസിനും കരി നിഴല്‍ വീഴുമോയെന്ന ആശങ്ക യാത്രക്കാര്‍ക്കുണ്ട്. കണ്ണൂരില്‍ നിന്നും മംഗളൂരിലേക്ക് പോകുന്ന യാത്രക്കാരുടെ നിരന്തര ആവശ്യങ്ങളിലൊന്നായിരുന്നു ഒരു മെമു ട്രെയിന്‍ സര്‍വീസ്. എന്നാല്‍ നിലവില്‍ കണ്ണൂരില്‍ നിന്നും 7.15ന് മംഗളൂരിലേക്ക് പുറപ്പെടുകയും രാത്രി എട്ടുമണിയോടെ തിരിച്ചെത്തുകയും ചെയ്യുന്ന ചെറുവത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ താല്‍ക്കാലികമായി പത്തുദിവസത്തേക്ക് ക്യാന്‍സല്‍ ചെയ്താണ് മെമു സര്‍വീസ് അതേ സമയത്ത് സര്‍വീസ് നടത്താന്‍ റെയില്‍വെ തീരുമാനിച്ചത്.

90

എന്നാല്‍ പാസഞ്ചറിനെക്കാള്‍ കൂടുതല്‍ വേഗത്തിലെത്തുവാന്‍ മെമുവിലൂടെ കഴിയും. ഇതുകൂടാതെ ക്രോസിങ് പിടിച്ചിടുന്ന സമയദൈര്‍ഘ്യം ഒഴിവാക്കാനും കൂടുതലാളുകള്‍ക്ക് പാസഞ്ചറിന്റെ അതേ നിരക്കില്‍ ഒരേ സമയം സഞ്ചരിക്കാനും വൃത്തിയും വെടിപ്പുമുള്ള നവീകരിച്ച ബോഗികളില്‍ യാത്രസുഖകരമാക്കാനും കഴിയും. എന്നാല്‍ചെറുവത്തൂര്‍ പാസഞ്ചല്‍ നിര്‍ത്തലാക്കാതെ അതിനു മുന്‍പിലോ പിന്നിലോയായി മെമു സര്‍വീസ് നടത്തണമെന്ന ആവശ്യം യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇതു സംബന്ധിച്ചു അന്തിമ തീരുമാനം റെയില്‍വേയെടുത്തിട്ടില്ല. എന്തുതന്നെയായാലും 26ന് മെമുസര്‍വീസ് നടത്തുകയാണെങ്കില്‍ അതു പാസഞ്ചറിനു പകരമായിരിക്കുമെന്നാണ് നിലവിലുള്ള സൂചന. ഇതു സംബന്ധിച്ച അന്തിമ അറിയിപ്പ് നാളെപാലക്കാടു നിന്നും വരുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ണൂര്‍ സ്‌റ്റേഷന്‍മാസ്റ്റര്‍ അറിയിച്ചു. നിലവില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ മെമു സര്‍വീസ് നടത്തുന്നുണ്ട്. ഇതു മംഗളൂരിലേക്ക് നീട്ടണമെന്ന ആവശ്യം പാസഞ്ചര്‍ അസോസിയേഷന്‍ നിരന്തരം ഉന്നയിക്കുന്നതാണ്.

രണ്ടാഴ്ച്ച മുന്‍പ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച റെയില്‍വേ ജനറല്‍ മാനേജരോട് രാജ്‌മോഹന്‍ ഉണ്ണിത്താനും ഉന്നയിച്ചിരുന്നു. കണ്ണൂരില്‍ നിന്നും മംഗളൂരിലെക്ക് ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ജോലി ആവശ്യാര്‍ത്ഥവും പ്രതിദിനം നൂറുകണക്കിനാളുകളാണ് പോയിവരുന്നത്. മാത്രമല്ല മെമു സര്‍വീസ് കാസര്‍കോട്ടുകാര്‍ക്ക് മംഗളൂരിലേക്ക് പോയിവരാനും ഏറെ ഗുണകരമാണ്. ഈസാഹചര്യത്തിലാണ് മെമുസര്‍വീസ് തുടങ്ങാനായി റെയില്‍വെ അനുമതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+