Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ എം പി കെ സുധാകരന് കൊവിഡ്: സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം!!

കണ്ണൂര്‍: കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് വ്യാപകമാകുന്നു. വ്യവസായ മന്ത്രി ഇപി ജയരാജനു ശേഷം കെപിസിസി വൈസ് പ്രസിഡന്റും കണ്ണൂർ എംപിയുമായ . സുധാകരനും കഴിഞ്ഞ ദിവസം കൊ വിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് എംപിക്ക് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ സുധാകരൻ എംപി തന്റെ ഫേസ് പേജിലുടെ അറിയിച്ചു.

നേരത്തെ സണ്ണി ജോസഫ് എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ച്ച മുൻപ്വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര എന്നിവർക്കും കൊ വിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്കു മുൻപാണ് മന്ത്രിയും പത്നിയും കൊ വിഡ് വിമുക്തരായി ആശുപത്രി വിട്ടത്. കൊവിഡ് കേരളത്തിൽ പകർന്നതിനു ശേഷം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും 1007 പേരാണ് രോഗവിമുക്തരായത്. ഇതിൽ സ്ത്രീകളും കുട്ടികളും ഗർഭിണികളും വയോധികരും ഉൾപ്പെടുന്നു.

-ksudhakaran-01-

ഇതിനിടെവിവിധ യുവജന സംഘടനകള്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് നടത്തിയ സമരത്തെ നേരിട്ട എസ്.ഐക്കും എ.എസ്.ഐക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തിയിട്ടുണ്ട്. ഇതോടെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം നാലായി. എസ്.ഐ തളിപ്പറമ്പ് സ്വദേശിയും എ.എസ്.ഐ പഴയങ്ങാടി സ്വദേശിയുമാണ്. രണ്ടാഴ്ച മുമ്പ് ടൗണ്‍ സ്റ്റേഷനിലെ ഒരു പോലീസുകാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോയ 10 പേരിലുള്ളവരാണ് എസ്.ഐയും എ.എസ്.ഐയും. ഇതില്‍ മറ്റൊരു ഗ്രേഡ് എസ്.ഐക്ക് നേരത്തെ കോവിഡ് പോസറ്റീവ് ആയിരുന്നു. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി പ്രതിപക്ഷ യുവജന സംഘടനകള്‍ സമ'രത്തിലാണ്. മിക്ക സമരങ്ങളിലും പോലീസുമായി ഉന്തുംതള്ളും നടന്നിട്ടുണ്ട്. സമരം നേരിടാന്‍ എത്തിയ പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ സമരം നടത്തിയവരും ആശങ്കയിലാണ്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+