Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് എം.എസ്.എഫ് ഗ്രേറ്റ് മാര്‍ച്ച്: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍: അവകാശ ലംഘനങ്ങളോട് സന്ധിയില്ലെന്ന മുദ്രാവാക്യമുയര്‍ത്തി കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ സ്വജനപക്ഷപാതവും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളും അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് ഗ്രേറ്റ് മാര്‍ച്ച് നടത്തി.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച മാര്‍ച്ച് സര്‍വകലാശാല കവാടത്തിനു മുന്‍വശം വെച്ചു ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് സമരം നടത്തി. സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ഉദ്ഘാടനം ചെയ്തു.

FF

നാല് ചുവരും ഒരു ചുവപ്പ് കൊടിയുമുണ്ടെങ്കില്‍ ആര്‍ക്കും കണ്ണൂര്‍ വി.സി കോളേജ് അനുവദിച്ചു നല്‍കുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും, കോടതിക്കു മുമ്പില്‍ നിരന്തരം കണ്ണൂര്‍ വിസിയും പരിവാരങ്ങളും അവഹേളന കഥാപാത്രമായി മാറുന്ന അവസ്ഥ വന്നുചേര്‍ന്നിരിക്കുകയാണെന്നും പികെ നവാസ് പറഞ്ഞു.

വി.സിയുടെ പുനര്‍ നിയമനനടപടികളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സര്‍വ്വകലാശാലയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയെന്നും പുനര്‍നിയമനത്തിന്റെ പ്രത്യുപകാരമായി സിപിഎം സഹയാത്രികള്‍ക്കും അനുഭാവികള്‍ക്കും വിസി അനര്‍ഹമായ രീതിയില്‍ പല കാര്യങ്ങളും ചെയ്തു കൊടുക്കുന്ന അവസ്ഥ ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ പേരിലാണ് നിരന്തരം കോടതിയില്‍ നിന്നും കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ അവഹേളനം നേരിടുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജനറല്‍ സെക്രട്ടറി സി കെ നജാഫ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വഃ അബ്ദുല്‍കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് യൂണിവേഴ്സിറ്റി കവാടത്തില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എം എസ് എഫ് സംസ്ഥാന ഭാരവാഹികളായ അസ്ഹര്‍ പെരുമുക്ക്, ഷജീര്‍ ഇഖ്ബാല്‍, കെ എം ഷിബു, കെ ടി റൗഫ്, ഫാരിസ്പൂക്കോട്ടൂര്‍, ഫൈസല്‍ചെറുകുന്നോന്‍, ഇജാസ് ആറളം, ഷമീര്‍ എടയൂര്‍, നസീര്‍ പുറത്തീല്‍, അനസ് എതിര്‍ത്തോട്, ഒ.കെ.ജാസിര്‍ ,ഇര്‍ഷാദ് മൊഗ്രാല്‍, വി എ വഹാബ്, റുമൈസ റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ഷുഹൈബ് കൊതേരി, ജംഷീര്‍ ആലക്കാട്, സാദിഖ് പറാട്, ഷഹബാസ് തലശ്ശേരി, ആസിഫ് ചപ്പാരപ്പടവ്, റംഷാദ്.കെ.പി, യൂനുസ് പടന്നോട്ട്, ഷഫീര്‍ ചെങ്ങളായി, തസ്ലീം അടിപ്പാലം, നഹല സഹീദ്, ഫര്‍ഹാന ടി പി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+